സൗജന്യമായി കിട്ടിയ ചുമസിറപ്പ് നല്‍കി, അഞ്ച് വയസുകാരന്‍ മരിച്ചു

ചുമയ്ക്കുള്ള മരുന്ന് കുടിച്ചതിനെത്തുടര്‍ന്ന് നിതീഷിന്റെ നില വഷളായി
Five-year-old dies after consuming cough syrup supplied under free medicine scheme in Rajasthan
Five-year-old dies after consuming cough syrup supplied under free medicine scheme in RajasthanFile
Updated on
1 min read

ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാരിന്റെ സൗജന്യ മരുന്ന് പദ്ധതി പ്രകാരം വിതരണം ചെയ്ത ചുമയുടെ സിറപ്പ് കഴിച്ച് അഞ്ച് വയസ്സുള്ള കുട്ടി മരിച്ചു. സിക്കാര്‍ ജില്ലയിലെ ഖോരി ബ്രഹ്മണന്‍ ഗ്രാമത്തിലെ നിതീഷ് എന്ന കുട്ടിയാണ് മരിച്ചത്. കുറച്ച് ദിവസമായി കുട്ടി അസുഖബാധിതനായിരുന്നു.

Five-year-old dies after consuming cough syrup supplied under free medicine scheme in Rajasthan
'എന്നെ ശിക്ഷിച്ചോളൂ, കരൂരിൽ മാത്രം എങ്ങനെ പ്രശ്നമുണ്ടായി?' ​ഗൂഢാലോചന സൂചിപ്പിച്ച് വിജയ്

കുട്ടിക്ക് ജലദോഷവും ചുമയും ഉണ്ടായിരുന്നു. തുടര്‍ന്ന് ചിരാന സിഎച്ച്‌സിയില്‍ സൗജന്യമായി ലഭിച്ച മരുന്ന് അമ്മ കുട്ടിക്ക് കൊടുത്തു. എന്നാല്‍ ചുമയ്ക്കുള്ള മരുന്ന് കുടിച്ചതിനെത്തുടര്‍ന്ന് നിതീഷിന്റെ നില വഷളായി. പ്രാദേശിക ആശുപത്രിയില്‍ മരിച്ചതായി പ്രഖ്യാപിച്ചു. പോസ്റ്റ്മോർട്ടം നടത്താന്‍ കുടുംബം വിസമ്മതിക്കുകയും പൊലീസിനെ രേഖാമൂലം അറിയിച്ച ശേഷം മൃതദേഹം ഏറ്റെടുക്കുകയും ചെയ്തു.

ചുമയുടെ സിറപ്പ് കുടിച്ച് സങ്കീര്‍ണതകള്‍ ഉണ്ടാക്കിയ ആദ്യത്തെ സംഭവമല്ല ഇതെന്ന് നാട്ടുകാര്‍ പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, അജിത്ഗഡ് പ്രദേശത്തെ രണ്ട് കുട്ടികള്‍ ഇതേ മരുന്ന് കഴിച്ചതിനെത്തുടര്‍ന്ന് രോഗബാധിതരായതായെന്നാണ് റിപ്പോര്‍ട്ട്. മുകേഷ് ശര്‍മയുടെ മകന്‍ നിതീഷിന് ഞായറാഴ്ച വൈകുന്നേരം ചിരാന സിഎച്ച്‌സിയില്‍ നിന്ന് ചുമ മരുന്ന് നല്‍കിയതായി എഎസ്‌ഐ റോഹിതാസ് കുമാര്‍ ജംഗിദ് പറഞ്ഞു. രാത്രിയില്‍ അവന്റെ നില വഷളായി, വെള്ളം നല്‍കി. തിങ്കളാഴ്ച രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അവന്‍ മരിച്ചു.

Five-year-old dies after consuming cough syrup supplied under free medicine scheme in Rajasthan
ഒളിംപ്യന്‍ മുഹമ്മദ് ഷാഹിദിന്റെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി യുപി സര്‍ക്കാര്‍; ബിജെപിക്കെതിരെ കോണ്‍ഗ്രസ്

അബോധാവസ്ഥയിലാണ് കുടുംബം കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നും പരിശോധനയ്ക്ക് ശേഷം മരിച്ചതായി അറിയിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു. ഭരത്പൂര്‍ ജില്ലയിലെ ബയാനയില്‍ മൂന്ന് വയസ്സുള്ള ഒരു കുട്ടിയുടെയും സിഎച്ച്‌സിയുടെ ചുമതലയുള്ളയാളുടെയും രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാരും ഇതേ സിറപ്പ് കഴിച്ചതു കാരണം വഷളായി. മരുന്ന് കുട്ടിക്ക് നല്‍കിയപ്പോള്‍ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. അയാള്‍ അബോധാവസ്ഥയിലായി. സംഭവത്തെത്തുടര്‍ന്ന്, ഭരത്പൂര്‍ ജില്ലയിലുടനീളം ഈ മരുന്ന് വിതരണം ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയി്്ട്ടുണ്ട്. ഭരത്പൂര്‍, സിക്കാര്‍ ജില്ലകളില്‍ ചുമയുടെ സിറപ്പ് കഴിച്ചതിന് ശേഷം ഛര്‍ദ്ദി, മയക്കം, അസ്വസ്ഥത, തലകറക്കം, അസ്വസ്ഥത, അബോധാവസ്ഥ തുടങ്ങിയ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Summary

Five-year-old dies after consuming cough syrup supplied under free medicine scheme in Rajasthan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com