18, 20 വയസുള്ള സഹോദരിമാരെ രാത്രി കാണാതായി, മണിക്കൂറുകള്‍ ശേഷം മൃതദേഹങ്ങള്‍ കണ്ടെത്തി; പരിക്കേറ്റ പാടുകള്‍; ദുരൂഹത

പതിനെട്ട്, ഇരുപത് വയസുളള സഹോദരിമാരെ കാണാതായി മണിക്കൂറുകള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ലക്‌നൗ: പതിനെട്ട്, ഇരുപത് വയസുളള സഹോദരിമാരെ കാണാതായി മണിക്കൂറുകള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരാളുടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. ഉത്തര്‍പ്രദേശിലെ പിലിബിത്ത് ജില്ലയിലാണ് സംഭവം. 

സഹോദരിമാരെ തിങ്കളാഴ്ച രാത്രി ഏഴു മുതല്‍ കാണാതായത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുമൃതദേഹങ്ങളിലും പരുക്കേറ്റ പാടുകളുണ്ടെന്നും എന്നാല്‍ ലൈംഗിക അതിക്രമം നടന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്നും പിലിബിത്ത് പൊലീസ് മേധാവി ജയ്പ്രകാശ് പറഞ്ഞു. 

തിരച്ചില്‍ ആരംഭിച്ചതിനു പിന്നാലെ തന്നെ ഒരാളുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ആദ്യം പൊലീസിനെ അരിയിക്കാന്‍ കുടുംബാംഗങ്ങള്‍ തയ്യാറായില്ലെന്നും പൊലീസ് പറയുന്നു.രണ്ടാമത്തെ ആള്‍ക്കായി തിരച്ചില്‍ തുടരുകയും മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ചൊവ്വാഴ്ച രാവിലെ കണ്ടെത്തുകയായിരുന്നു. ആദ്യ മൃതദേഹം കണ്ടെത്തിയതിനു സമീപം തന്നെയാണ് രണ്ടാമത്തെ മൃതദേഹവും. തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ അറിയിച്ചതെന്നും പൊലീസ് പറയുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആദ്യത്തെ മൃതദേഹത്തിന് സമൂപത്തുനിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER