

ഭുവനേശ്വര്‍: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് പിന്നാലെ ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നവവധുവിനെ മുന്‍ കാമുകന്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. ഞായറാഴ്ചയാണ് സംഭവം. ഒഡീഷയിലെ ബോലാംഗീര്‍ സ്വദേശിയായ ഹരിബന്ധു പട്ടേല്‍, കാന്തമാലില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്കു ശേഷം, നവവധുവിനൊപ്പം ഭര്‍തൃവീട്ടിലേക്ക് പോകവെ വാഹനം മുന്‍ കാമുകന്‍ ഉള്‍പ്പെട്ട മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു.
വരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികള്‍ വധുവിനെ ബലമായി വാഹനത്തില്‍ നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വരന്‍ തര്‍ഭ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സംഭവം സ്ഥിരീകരിച്ച തര്‍ഭ പോലീസ് മേധാവി അനിത കിഡോ, അന്വേഷണം ആരംഭിച്ചെന്നും പ്രതികളെയും യുവതിയെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയെന്നും പറഞ്ഞു.
കാമുകനും ഒപ്പമുണ്ടായിരുന്നവരും ചേര്‍ന്ന് വാഹനം തടയുകയും ഭര്‍ത്താവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും വധുവിനെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates