ഭര്‍ത്താവ് വണ്ടിയിടിച്ച് മരിച്ചു; 6 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു

കുഞ്ഞിനെ സാരി ഉപയോ​ഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read


മംഗളൂരു: വാഹനാപകടത്തിൽപ്പെട്ട് ഭർത്താവ് മരിച്ചതിൽ മനംനൊന്ത് ആറ് മാസം പ്രായമായ കുഞ്ഞിനെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു. അപകടവിവരം  അറിഞ്ഞ ഉടനെ തന്നെ യുവതി കുഞ്ഞിനെ സാരി ഉപയോ​ഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

മംഗളൂരു ഫയർഫോഴ്സിലെ ഗംഗാധർ കമ്മാരയെന്ന ഡ്രൈവറാണ് കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ചത്. എൻ എച്ച് 66ൽ കുന്തികാനയിൽ ശനിയാഴ്ച രാത്രി 8.50ഓടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇയാളെ എസ്യുവി ഇടിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഉടനെ തന്നെ വിവരം വീട്ടുകാരേയും അറിയിച്ചു.

ഗംഗാധറിന്റെ ഭാര്യ റായ്ച്ചൂരിൽ സഹോദരനൊപ്പമാണ് താമസിച്ചിരുന്നുത്. സംഭവം അറിഞ്ഞയുടൻ ആറ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം 32കാരി ആത്മഹത്യ ചെയ്യുകയായിരുന്നു. രാത്രി 10 മണിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. കേസിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com