ഇന്‍ഷൂറന്‍സ് തുക തട്ടാന്‍ സ്വന്തം കാര്‍ കത്തിച്ചു; ബിജെപി ജില്ലാ സെക്രട്ടറി അറസ്റ്റില്‍; കുരുക്കായത് സിസി ടിവി; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th April 2022 04:54 PM  |  

Last Updated: 17th April 2022 04:54 PM  |   A+A-   |  

cc_tv

സിസി ടിവി ദൃശ്യത്തില്‍ നിന്ന്‌

 


ചെന്നൈ: ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ സ്വന്തം കാര്‍ കത്തിച്ച് പൊലീസില്‍ പരാതി നല്‍കിയ ബിജെപി ജില്ലാ സെക്രട്ടറി അറസ്റ്റില്‍. ബിജെപി തിരുവള്ളൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി സതീഷ് കുമാര്‍ ആണ് അറസ്റ്റിലായത്.  

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലായിരുന്നു കാര്‍ കത്തിച്ചത്. ചെന്നൈ മധുരവായല്‍ കൃഷ്ണാനഗറിലെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിക്കുകയും എന്നാല്‍ മറ്റാരോ കത്തിക്കുകയായിരുന്നെന്ന് കാണിച്ച് പരാതി നല്‍കുകയുമായിരുന്നു. പിന്നീട് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്.

വെള്ള ഷര്‍ട്ടണിഞ്ഞയാള്‍ എത്തി വാഹനം പരിശോധിക്കുന്നതായി സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. പിന്നീട് ഇരുണ്ട നിറത്തിലുള്ള വസ്ത്രം ധരിച്ചയാള്‍ എത്തുകയും കാറിനുചുറ്റും എന്തോ ഒഴിക്കുന്നതുപോലെയും കാണാം. പിന്നീട് നിമിഷങ്ങള്‍ക്കകം കാര്‍ ആളിക്കത്തുകയും വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തേക്ക് വരുന്നതും വിഡിയോയില്‍ വ്യക്തമാണ്.

ഈ വാര്‍ത്ത വായിക്കാം

ഡല്‍ഹി സംഘര്‍ഷം; മുഖ്യആസൂത്രകന്‍ പിടിയില്‍; അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് ബിജെപി നേതാവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ