121 വയസുള്ള കൂറ്റന്‍ ആമയെ ദത്തെടുത്ത് ദമ്പതികള്‍  (വീഡിയോ)

121 വയസ് പ്രായമുള്ള ആമയെ ദത്തെടുത്ത് ഹൈദരാബാദിലെ കുടുംബം
നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ ഗാലപാഗോസ് ഇനത്തില്‍പ്പെട്ട ആമ
നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ ഗാലപാഗോസ് ഇനത്തില്‍പ്പെട്ട ആമ
Updated on
1 min read

ഹൈദരാബാദ്: 121 വയസ് പ്രായമുള്ള ആമയെ ദത്തെടുത്ത് ഹൈദരാബാദിലെ കുടുംബം. നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ ഗാലപാഗോസ് ഇനത്തില്‍പ്പെട്ട ആമയുടെ സംരക്ഷണമാണ് ദമ്പതികള്‍ ഏറ്റെടുത്തത്.

ശനിയാഴ്ച കുടുംബാംഗങ്ങള്‍ക്കൊപ്പം പാര്‍ക്ക് സന്ദര്‍ശിച്ചാണ് ആമയെ ദത്തെടുക്കാന്‍ തയ്യാറാണ് എന്ന കാര്യം അറിയിച്ചത്. മൃഗശാലയിലെ ഏറ്റവും പ്രായമേറിയ ജീവിയാണ് ഈ ആമ. 121 വയസാണ് പ്രായം. ആമയെ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മൃഗശാല അധികൃതര്‍ക്ക് സരോജ് ദേവിയും ഭര്‍ത്താവ് ആശിഷ് കുമാറും 30,000 രൂപയുടെ ചെക്ക് കൈമാറി. ഒരു വര്‍ഷത്തേയ്ക്കാണ് ദത്തെടുക്കല്‍. ആമയുടെ സംരക്ഷണം ഏറ്റെടുത്തതിന് മൃഗശാല അധികൃതര്‍ കുടുംബത്തോട് നന്ദി അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com