ലത്തിഫ് ഭട്ടിന്റെ വധം; ഹൈദരബാദില്‍ മുംബൈയ്ക്ക് സമാനമായ ഭീകരാക്രമണം നടത്തും; സുരക്ഷ ശക്തമാക്കി പൊലീസ്

നവംബര്‍ 18-ന് കുല്‍ഗാം ജില്ലയിലെ സാംഗല്‍പോറയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ദക്ഷിണ കശ്മീരില്‍ നിന്നുള്ള ലഷ്‌കര്‍ കമാന്‍ഡ് ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടത്.
Hyderabad On Alert After LeT Letter Threatens Of 26/11-Style Attack To Avenge Lateef Bhat's Killing
ഹൈദരബാദ് നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി എഐ ഇമേജ്‌
Author:
Updated on: 
1 min read

ഹൈദരബാദ്: ലഷ്‌കര്‍ കമാന്‍ഡര്‍ ലത്തീഫ് ഭട്ടിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായി ഹൈദരബാദ് നഗരത്തില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം.ലഷ്‌കര്‍ ഇ തൊയ്ബയുടെ പേരില്‍ ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഹൈദരബാദില്‍ പൊലീസ് അതീവ ജാഗ്രത നിര്‍ദേശം പുറപ്പടുവിച്ചു. നഗരത്തിലെ രണ്ട് പ്രധാന ഇടങ്ങളില്‍ ഇരട്ട സ്‌ഫോടനങ്ങള്‍ നടത്തുമെന്നും മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയില്‍ സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി.

2008-ലെ മുംബൈ ഭീകരാക്രമണത്തിന് (26/11) സമാനമായ ആക്രമണമുണ്ടാകുമെന്ന തരത്തില്‍ ഭീഷണി സന്ദേശം ലഭിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിറ്റി പൊലീസിന്‍റെ ഐഡിയിലേക്ക് ശനിയാഴ്ചയാണ് സന്ദേശമെത്തിയത്.'ലഷ്‌കര്‍-ഇ-തൊയ്ബ' എന്ന തലക്കെട്ടോടെ ലഭിച്ച ഇമെയിലില്‍ കാച്ചിഗുഡയിലെ ഹോട്ടല്‍ ടൂറിസ്റ്റ് പ്ലാസയിലും കാച്ചിഗുഡ റെയില്‍വേ സ്റ്റേഷനിലും സ്‌ഫോടനങ്ങള്‍ നടത്തുമെന്നാണ് പറയുന്നത്. കുറഞ്ഞത് 300 പേരെയെങ്കിലും കൊലപ്പെടുത്തുമെന്നും സന്ദേശത്തില്‍ പറയുന്നു.

നവംബര്‍ 18-ന് കുല്‍ഗാം ജില്ലയിലെ സാംഗല്‍പോറയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ദക്ഷിണ കശ്മീരില്‍ നിന്നുള്ള ലഷ്‌കര്‍ കമാന്‍ഡ് ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടത്. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഈ രണ്ട് സ്ഥലങ്ങളിലും കൂടാതെ തിരക്കേറിയ പൊതുസ്ഥലങ്ങള്‍, ഹോട്ടലുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍, ആരാധനാലയങ്ങള്‍, മറ്റ് പ്രധാന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും സുരക്ഷയും നിരീക്ഷണവും ശക്തമാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. സംശയാസ്പദമായ വ്യക്തികള്‍, ഉടമസ്ഥരില്ലാത്ത വസ്തുക്കള്‍, വാഹനങ്ങള്‍, മതിയായ പട്രോളിങ് എന്നിവ ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു

ജാഗ്രതാ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പൊലീസ് ഹൈദരാബാദ് നഗരത്തിലുടനീളം സുരക്ഷ കര്‍ശനമാക്കി. സംശയമുള്ള സ്ഥലങ്ങളില്‍ അട്ടിമറി വിരുദ്ധ പരിശോധനകള്‍ നടത്തിവരികയാണ്; അതേസമയം ഭീഷണി സന്ദേശം അയച്ചയാളെ കണ്ടെത്താന്‍ സൈബര്‍ ക്രൈം ഉദ്യോഗസ്ഥര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുതെന്നും വ്യാജസന്ദേശത്തിന് പിന്നിലുള്ളവരെ വൈകാതെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ജനങ്ങള്‍ സമാധാനമായിരിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

Summary

Hyderabad On Alert After LeT Letter Threatens Of 26/11-Style Attack To Avenge Lateef Bhat's Killing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER