'ബംഗളൂരുവില്‍ ഫ്‌ലാറ്റ് വാങ്ങി പെട്ടു, ജീവിക്കാനാകുന്നില്ല'; ഇഎംഐ പോലുമല്ല, കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് സോഷ്യല്‍ മീഡിയ

വലിയ സാമ്പത്തിക വെല്ലുവിളി മറികടന്ന് ഫ്‌ലാറ്റ് വാങ്ങിയ ശേഷം നേരിടേണ്ടി വരുന്ന മറുവശം ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.
Bengaluru Flats
Bengaluru Flats Pinterest
Updated on
1 min read

ബംഗളൂരു: ബംഗളൂരു നഗരത്തില്‍ സ്വന്തമായൊരു ഫ്‌ലാറ്റ് വാങ്ങുക എന്നത് പലരുടെയും സ്വപ്‌നമാണ്. എന്നാല്‍ നഗരത്തില്‍ ഫ്‌ലാറ്റ് സ്വന്തമാക്കിയ ഒരാളുടെ അനുഭവക്കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

വലിയ സാമ്പത്തിക വെല്ലുവിളി മറികടന്ന് ഫ്‌ലാറ്റ് വാങ്ങിയ ശേഷം നേരിടേണ്ടി വരുന്ന മറുവശം ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

Bengaluru Flats
സൗജന്യ യാത്രയിൽ കൈപൊള്ളും; കെഎസ്ആർടിസിക്ക് പ്രതിമാസം 57 മുതൽ 112 കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ട്

'ഫ്‌ലാറ്റ് സ്വന്തമാക്കിയ സന്തോഷം അധികനാള്‍ നീണ്ടില്ല' എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്. ഫ്‌ലാറ്റ് വാങ്ങിയതിന് പിന്നാലെ പരിപാലനച്ചെലവ്, പാര്‍ക്കിങ് തര്‍ക്കങ്ങള്‍, ജലക്ഷാമം, നിര്‍മാണത്തിലെ പോരായ്മകള്‍, അസോസിയേഷന്‍ ചട്ടങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ജീവിതത്തെ ബുദ്ധിമുട്ടിലാക്കിയെന്നാണ് ആരോപണം.

പ്രതിമാസ നവീകരണ ഫീസ് പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നുവെന്നും, ചെറിയ സേവനങ്ങള്‍ക്കുപോലും അധിക തുക ഈടാക്കുന്നുവെന്നും അദ്ദേഹം പറയുന്നു. മഴക്കാലത്ത് ചോര്‍ച്ചയും വൈദ്യുതി പ്രശ്‌നങ്ങളും നേരിട്ടതായും പോസ്റ്റില്‍ പരാമര്‍ശിക്കുന്നു. ഫ്‌ലാറ്റ് കൈമാറുന്നതിന് മുമ്പ് ബില്‍ഡര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങളും യാഥാര്‍ഥ്യവും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നുവെന്നാണ് ആരോപണം.

Bengaluru Flats
മംദാനിയുടെ ഫിഫ ഓഫര്‍: 50 ഡോളറിന് 1000 പേര്‍ക്ക് ടിക്കറ്റ്; ലോകകപ്പ് സമ്പന്നര്‍ക്കു മാത്രമാകരുതെന്ന് മേയര്‍

ബംഗളൂരുവിലെ വന്‍ റിയല്‍ എസ്‌റ്റേറ്റ് വളര്‍ച്ചയ്ക്കിടെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വ്യാപകമാണെന്ന് നിരവധിയാളുകള്‍ പോസ്റ്റിനടിയില്‍ പ്രതികരണം രേഖപ്പെടുത്തി. 'വീട് വാങ്ങുന്നത് മാത്രം മതിയാവില്ല, ആ സമൂഹത്തില്‍ ജീവിക്കാനും തയ്യാറാകണം' എന്ന അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

Bengaluru Flats
ഒൻപതാം ക്ലാസ് മുതൽ ത്രിഭാഷാ പദ്ധതി നിർബന്ധമാക്കിയ സിബിഎസ്ഇ നയത്തിനെതിരെ വിദ്യാർത്ഥികളും അധ്യാപകരും സുപ്രീം കോടതിയിൽ

ഫ്‌ലാറ്റ് സംസ്‌കാരം വ്യാപകമാകുന്ന നഗരങ്ങളില്‍, വീടിന്റെ വില മാത്രം നോക്കാതെ ദീര്‍ഘകാല പരിപാലനച്ചെലവും അടിസ്ഥാന സൗകര്യങ്ങളും നിയമപരമായ കാര്യങ്ങളും പരിശോധിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ അനുഭവം വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്. ഇഎംഐ പോലും പ്രശ്‌നമല്ലെന്നും നഗരസഭയിലെ അഴിമതിയും തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികളുമാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നും പോസ്റ്റില്‍ പറയുന്നു.

Bengaluru Flats
'മാതൃത്വം ഒരാളുടെ കരിയറിന് ദോഷകരമായി ഭവിക്കണോ? വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കണം'; രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

സബ് രജിസ്ട്രാര്‍ക്കു നല്‍കേണ്ടി വരുന്ന കൈക്കൂലിയും ഇന്റീരിയര്‍ ഡിസൈനിങ് കമ്പനികളും ബില്‍ഡേഴ്‌സും ചേര്‍ന്ന് നടത്തുന്ന അഴിമതിയും റെഡിറ്റില്‍ പങ്കുവച്ച കുറിപ്പിലുണ്ട്.

Summary

'I bought a flat in Bengaluru, but I can't afford it'; Not even EMI, social media is full of reasons

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com