'സിസോദിയ ബിജെപിയില്‍ ചേര്‍ന്നാല്‍ ഇന്നുതന്നെ പുറത്തിറങ്ങാം'

അഴിമതിയല്ല അവരുടെ പ്രശ്‌നം. മന്ത്രിമാര്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്.
Updated on: 
1 min read

ന്യൂഡല്‍ഹി;  ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിലൂടെ ആരോഗ്യ- വിദ്യാഭ്യാസ മേഖലയിലെ ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. അറസ്റ്റ്ുകൊണ്ടൊന്നും ആംആദ്മിയെ ഇല്ലാതാക്കാനാവില്ല. പഞ്ചാബില്‍ അധികാരത്തിലെത്തിയതു മുതല്‍ തന്നെ ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെജരിവാള്‍ പറഞ്ഞു.

അഴിമതിയല്ല അവരുടെ പ്രശ്‌നം. മന്ത്രിമാര്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്. സിസോദിയ ഡല്‍ഹിക്കാരെ നന്നായി സേവിച്ചതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മദ്യനയത്തില്‍ അഴിമതി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

മനീഷ് സിസോദിയ ഇന്ന് ബിജെപയില്‍ ചേര്‍ന്നാല്‍ ഇന്ന് തന്നെ പുറത്തിറങ്ങാമെന്നും കെജരിവാള്‍ പറഞ്ഞു. സിസോദിയയുടെ ലോക്കറും വസതിയും പരിശോധിച്ചിട്ട് ആയിരം രൂപ പോലും കിട്ടിയിട്ടില്ല. പ്രധാനമന്ത്രി രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും കെജരിവാള്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com