ജൈത്രയാത്ര തുടര്‍ന്ന് മദ്രാസ് ഐഐടി, വീണ്ടും ഒന്നാം സ്ഥാനത്ത്; മികച്ച സര്‍വകലാശാല ബംഗളൂരു ഐഐഎസ് സി, അറിയാം ദേശീയ റാങ്കിങ് പട്ടിക

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെ സര്‍വകലാശാലകളുടെയും കോളജുകളുടെയും പ്രവര്‍ത്തനം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ഷാവര്‍ഷം പുറത്തിറക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് 2025 (എന്‍ഐആര്‍എഫ്) പത്താം പതിപ്പില്‍ എന്‍ജിനിയറിങ് വിഭാഗത്തിലും എല്ലാ തലത്തിലും ഒന്നാം സ്ഥാനം നിലനിര്‍ത്തി മദ്രാസ് ഐഐടി
IIT Madras
IIT Madrasഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെ സര്‍വകലാശാലകളുടെയും കോളജുകളുടെയും പ്രവര്‍ത്തനം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ഷാവര്‍ഷം പുറത്തിറക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് 2025 (എന്‍ഐആര്‍എഫ്) പത്താം പതിപ്പില്‍ എന്‍ജിനിയറിങ് വിഭാഗത്തിലും എല്ലാ തലത്തിലും ഒന്നാം സ്ഥാനം നിലനിര്‍ത്തി മദ്രാസ് ഐഐടി. രാജ്യത്തെ മൊത്തത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മദ്രാസ് ഐഐടി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത് തുടര്‍ച്ചയായ ഏഴാം തവണയാണ്. 2016ലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റാങ്കിങ് ഏര്‍പ്പെടുത്തിയത്. 2016 മുതല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഒറ്റത്തവണ പോലും പിന്നാക്കം പോകാതെ ഒന്നാം റാങ്കില്‍ തുടരുകയാണ് മദ്രാസ് ഐഐടി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് 2025 പുറത്തിറക്കിയത്. സര്‍വകലാശാല വിഭാഗത്തില്‍ ബംഗളൂരു ഐഐഎസ്സി ആണ് മുന്നില്‍. മൊത്തത്തില്‍ മദ്രാസ് ഐഐടിക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് ബംഗളൂരു ഐഐഎസ് സി . സര്‍വകലാശാല റാങ്കിങ്ങില്‍ ബംഗളൂരു ഐഐഎസ്സിന് പിന്നില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു), മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ എന്നിവ സ്ഥാനം പിടിച്ചു. മൊത്തത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബോംബെ ഐഐടി, ഡല്‍ഹി ഐഐടി, കാന്‍പൂര്‍ ഐഐടി എന്നിവയാണ് മദ്രാസ് ഐഐടിക്കും ബംഗളൂരു ഐഐഎസ് സിക്കും പിന്നില്‍.

IIT Madras
എട്ടു മാസത്തിനിടെ 11 കസ്റ്റഡി മരണം; പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി കാമറകള്‍ പ്രവർത്തിപ്പിക്കാത്തതിൽ കേസെടുത്ത് സുപ്രീംകോടതി

എന്‍ജിനിയറിങ് കോളജ് വിഭാഗത്തില്‍ മദ്രാസ് ഐഐടിക്ക് പിന്നില്‍ ഡല്‍ഹി ഐഐടി, ബോംബെ ഐഐടി, കാന്‍പൂര്‍ ഐഐടി എന്നിവയാണ് ഇടംപിടിച്ചത്. സുസ്ഥിര വികസന ലക്ഷ്യങ്ങളുമായും ദേശീയ വിദ്യാഭ്യാസ നയവുമായും യോജിച്ച് പോകുന്ന പുതിയ മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് 2025ല്‍ ഇടംപിടിച്ചിട്ടുണ്ട്.

IIT Madras
വില കുറയും, ജിഎസ്ടിയില്‍ ഇനി രണ്ട് സ്ലാബുകള്‍ മാത്രം; 22 മുതല്‍ പ്രാബല്യത്തില്‍
Summary

IIT Madras retains top rank, continues reign in engineering categories; NIRF 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com