എട്ടു മാസത്തിനിടെ 11 കസ്റ്റഡി മരണം; പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി കാമറകള്‍ പ്രവർത്തിപ്പിക്കാത്തതിൽ കേസെടുത്ത് സുപ്രീംകോടതി

രാജ്യത്തെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിലും സിസിടിവി കാമറകള്‍ പ്രവര്‍ത്തനരഹിതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി
supreme court
സുപ്രീംകോടതി ( supreme court )ഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യത്തെ പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി കാമറകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തനസജ്ജമാക്കാത്തതില്‍ സുപ്രീംകോടതി കേസെടുത്തു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. രാജ്യത്തെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിലും സിസിടിവി കാമറകള്‍ പ്രവര്‍ത്തനരഹിതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

supreme court
'കേസ് ഒതുക്കാന്‍ 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തു'; സുജിത്തിന്റെ വെളിപ്പെടുത്തല്‍; ദുർബല വകുപ്പ് ചുമത്തി പൊലീസുകാരെ രക്ഷിക്കാനും ശ്രമം

പ്രമുഖ മാധ്യമമായ ദൈനിക് ഭാസ്‌കര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ വര്‍ഷം, കഴിഞ്ഞ ഏഴ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ ഏകദേശം 11 പേര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതായി മാധ്യമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

supreme court
അരുണ്‍ ഗാവ്‌ലി പുറത്തേയ്ക്ക്, 17 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം അനുവദിച്ച് സുപ്രീംകോടതി

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചിരിക്കണമെന്ന് 2020 ഡിസംബറില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും കാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. പലയിടത്തും അത് പൂര്‍ണമായി നടപ്പാക്കിയിട്ടില്ലെന്നും, സ്ഥാപിച്ച പലയിടത്തും കാമറകള്‍ പ്രവര്‍ത്തന സജ്ജമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

Summary

The Supreme Court registered a suo motu case on the lack of functional CCTV cameras in police stations across the country

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com