മദ്രാസ് ഐഐടി വീണ്ടും നമ്പര്‍ വണ്‍, ഐഐഎസ് സി ബംഗളൂരു രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റി, പട്ടിക ഇങ്ങനെ

രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി മദ്രാസ് ഐഐടി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
IIT MADRAS
മദ്രാസ് ഐഐടി ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനംഫയൽ
Updated on
2 min read

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി:രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി മദ്രാസ് ഐഐടി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നാഷണല്‍ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവര്‍ക്ക് 2024 അനുസരിച്ച് ഓവര്‍ഓള്‍ വിഭാഗത്തില്‍ മദ്രാസ് ഐഐടി തുടര്‍ച്ചയായി ആറാം തവണയാണ് ഈ ബഹുമതിക്ക് അര്‍ഹമായത്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആണ് സര്‍വകലാശാല വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത്. ഒന്‍പതാം തവണയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഈ സ്ഥാനം നിലനിര്‍ത്തുന്നത്.

ഓവര്‍ഓള്‍ വിഭാഗത്തില്‍ ആദ്യ പത്ത് റാങ്കിങ്ങില്‍ എട്ട് ഐഐടികളാണ് ഇടംപിടിച്ചത്. മദ്രാസ് ഐഐടിക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തും ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്സി) ആണ്. ഐഐടി ബോംബെ, ഐഐടി ഡല്‍ഹി, ഐഐടി കാണ്‍പൂര്‍ എന്നിവയാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. ഐഐടി ഖരഗ്പൂര്‍ ആറാം സ്ഥാനത്തും ഡല്‍ഹി എയിംസ് ഏഴാം സ്ഥാനത്തുമാണ്. ഐഐടി റൂര്‍ക്കി, ഐഐടി ഗുവാഹത്തി എന്നിവയാണ് എട്ടും ഒമ്പതും സ്ഥാനങ്ങളില്‍. പത്താം റാങ്കുമായി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) ആദ്യം പത്തില്‍ ഇടംപിടിച്ചു.

നാഷണല്‍ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവര്‍ക്കിന്റെ ഒമ്പതാം പതിപ്പായ ഈ വര്‍ഷത്തെ റാങ്കിംഗ് മൂന്ന് പുതിയ വിഭാഗങ്ങള്‍ അവതരിപ്പിച്ചു.ഓപ്പണ്‍ സര്‍വകലാശാലകള്‍,നൈപുണ്യ സര്‍വകലാശാലകള്‍,സര്‍ക്കാര്‍ സര്‍വകലാശാലകള്‍. എഐസിടിഇ ചെയര്‍പേഴ്സണ്‍ അനില്‍ സഹസ്രബുദ്ധേ, അടുത്ത വര്‍ഷം മുതല്‍ സുസ്ഥിര റാങ്കിംഗ് ആരംഭിക്കാനുള്ള മന്ത്രാലയത്തിന്റെ പദ്ധതികളും പ്രഖ്യാപിച്ചു. അധ്യാപനം, പഠനം, ഗവേഷണവും പ്രൊഫഷണല്‍ പ്രാക്ടീസ് തുടങ്ങി അഞ്ചുമേഖലകളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിര്‍ണയിച്ചത്.

സര്‍വ്വകലാശാലകള്‍, മെഡിക്കല്‍, എന്‍ജിനീയറിങ്, മാനേജ്‌മെന്റ്, നിയമം, ആര്‍ക്കിടെക്ചര്‍ കോളേജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ഫാര്‍മസി, ഡെന്റല്‍, കൃഷി, അനുബന്ധ മേഖലകള്‍, ഇന്നൊവേഷന്‍, സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികള്‍, ഓപ്പണ്‍ യൂണിവേഴ്‌സിറ്റികള്‍, നൈപുണ്യ സര്‍വ്വകലാശാലകള്‍ എന്നിങ്ങനെ 16 വിഭാഗങ്ങളിലായാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഈ വര്‍ഷം 10885 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് റാങ്കിങ്ങിനായി പരിഗണിച്ചത്. 2015ലാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ റാങ്ക് ചെയ്യുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം നാഷണല്‍ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവര്‍ക്ക് ആരംഭിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാനേജ്‌മെന്റ് വിഭാഗം

1. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ് (ഐഐഎം അഹമ്മദാബാദ്)

2. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ബംഗളൂരു

3. ഐഐഎം കോഴിക്കോട്

4. ബോംബെ ഐഐടി

5. ഡല്‍ഹി ഐഐടി

എന്‍ജിനീയറിങ് വിഭാഗം

1.ഐഐടി മദ്രാസ് ( തുടര്‍ച്ചയായി ഒന്‍പതാം തവണ)

2. ഐഐടി ഡല്‍ഹി

3. ഐഐടി ബോംബെ

രാജ്യത്തെ മികച്ച പത്തു എന്‍ജിനീയറിങ് കോളജുകളില്‍ ഒന്‍പതും ഐഐടികളാണ്. തിരുച്ചിറാപ്പള്ളിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മാത്രമാണ് ആദ്യ പത്ത് എന്‍ജിനീയറിങ് കോളജുകളിലെ ഒരേയൊരു ഐഐടി ഇതര കോളജ്.

IIT MADRAS
വിരമിച്ചതിന് ശേഷം ജനനത്തിയതി മാറ്റാന്‍ കഴിയില്ല: കര്‍ണാടക ഹൈക്കോടതി

സര്‍വകലാശാല വിഭാഗം

1. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്

2.ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല

3. ജാമിയ മിലിയ ഇസ്ലാമിയ

കോളജ് വിഭാഗം

1. ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദു കോളജ്

2. മിറാന്‍ഡ ഹൗസ്

3. സെന്റ് സ്റ്റീഫന്‍സ് കോളജ്

നിയമ വിഭാഗം

1. ബംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ സര്‍വകലാശാല

2.ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി

3.ഹൈദരാബാദിലെ NALSAR യൂണിവേഴ്‌സിറ്റി ഓഫ് ലോ

മെഡിക്കല്‍ കോളജ് വിഭാഗം

1. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്

2. ചണ്ഡീഗഡ് പിജിഐഎംഇ

3. വെല്ലൂര്‍ സിഎംസി

ഫാര്‍മസി വിഭാഗം

1. ജാമിയ ഹംദര്‍ദ്

2. ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്

3. ബിറ്റ്‌സ് പിലാനി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com