മേഘാലയയില്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപി ഭരണമുന്നണിയില്‍ ചേര്‍ന്നു

നേരത്തെ, കോണ്‍റാഡ് സാങ്മ സര്‍ക്കാരിന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു
ചിത്രം: ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌
ചിത്രം: ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌
Updated on: 
1 min read

ന്യൂഡല്‍ഹി: മേഘാലയയില്‍ കോണ്‍ഗ്രസിന്റെ ആകെയള്ള അഞ്ച് എംഎല്‍എമാരും ബിജെപിയുടെ ഭരണമുന്നണിയായ മേഘാലയ ഡെമോക്രാറ്റിക് അലയന്‍സില്‍ ചേര്‍ന്നു. 

എന്‍പിപി നേതൃത്വത്തിലാണ് മേഘാലയയിലെ സര്‍ക്കാര്‍.നേരത്തെ, കോണ്‍റാഡ് സാങ്മ സര്‍ക്കാരിന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മേഘാലയയുടെ ചുമതലയുള്ള മുതിര്‍ന്ന നേതാവ് മനീഷ് തിവാരിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചത്. അടുത്തിടെ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ 12 എംഎല്‍എമാര്‍ തൃണമൂലില്‍ ചേര്‍ന്നിരുന്നു. 

അറുപത് അംഗ നിയമസഭയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 21 സീറ്റ് നേടിയിരുന്നു. മൂന്ന് എംഎല്‍എമാര്‍ മരിച്ചു.ഒരാള്‍ ഭരണകക്ഷിയായ എന്‍പിപിയില്‍ ചേര്‍ന്നു. ശേഷിച്ച 17ല്‍ 12 പേരാണ് ഒറ്റയടിക്ക് തൃണമൂലായത്. ഭരണമുന്നണിയില്‍ എന്‍പിപിക്ക് 23ഉം ബിജെപിക്ക് രണ്ടും അംഗങ്ങളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com