

അഗര്‍ത്തല: ത്രിപുരയില്‍ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണം. പിന്നില്‍ ബിജെപിയെന്ന് സിപിഎം ആരോപിച്ചു.
കഴിഞ്ഞ ദിവസം സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാരിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. രണ്ടിടത്ത് വാഹനം തടഞ്ഞ ബിജെപിക്കാരെ സിപിഎം പ്രവര്‍ത്തകര്‍ ചെറുക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് അഗര്‍ത്തലയിലെ സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കം പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ബിജെപി ആക്രമണം അഴിച്ചുവിട്ടതെന്ന് സിപിഎം ആരോപിക്കുന്നു.
സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിലെ ഫര്‍ണീച്ചറുകള്‍ തകര്‍ത്തനിലയിലാണ്. പാര്‍ട്ടി ഓഫീസിന് മുന്നിലുണ്ടായിരുന്ന കാര്‍ അക്രമികള്‍ തീവെച്ചു നശിപ്പിച്ചതായും സിപിഎം ആരോപിക്കുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള അക്രമത്തെ അപലപിക്കുന്നതായി സിപിഎം ട്വിറ്ററില്‍ കുറിച്ചു. ജയ്ശ്രീറാം വിളികളോടെ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിപിഎം ട്വിറ്ററില്‍ പങ്കുവെച്ചു.
നിരവധി സിപിഎം പാര്‍ട്ടി നേതാക്കളെയും ആക്രമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം അഴിച്ചുവിട്ടതായി സിപിഎം ആരോപിക്കുന്നു.
BJP criminals burn Bishalgarh office of the CPI(M) and were helped by the police. BJP is using state machinery to attack the opposition voices in the state. This cowardly attack must immediately stop. pic.twitter.com/jwXzD6HHWX
CPI (M) (@cpimspeak) September 8, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates