കോവിഡ് വാക്‌സിന്‍ / പിടിഐ ചിത്രം
കോവിഡ് വാക്‌സിന്‍ / പിടിഐ ചിത്രം

മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ കൈത്താങ്; കയറ്റുമതി ആരംഭിച്ചു; ആദ്യലോഡ് കോവിഡ് വാക്‌സിന്‍ ബ്രസീലിലേക്ക്

തദ്ദേശീയമായി നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്സിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കയറ്റുമതി ആരംഭിച്ചു
Published on

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: തദ്ദേശീയമായി നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്സിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കയറ്റുമതി ആരംഭിച്ചു. ബ്രസീല്‍, മൊറോക്ക എന്നീ രാജ്യങ്ങളിലേക്കാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ കയറ്റുമതി. ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ വാക്സിന്‍ കയറ്റുമതി ചെയ്യും. 

ആസ്ട്രസെനക്കയും ഓക്സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്സിനാണ് ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിറത്തിന് ഇതിനകം ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. 

രാജ്യത്ത് വാക്സിന്‍ വിതരണം ആരംഭിക്കുന്നത് വരെ വാക്സിന്‍ കയറ്റുമതി സര്‍ക്കാര്‍ നീട്ടിവെച്ചിരുന്നു. രാജ്യത്ത് വാക്സിന്‍ വിതരണം ആരംഭിച്ചതിനെ തുടര്‍ന്ന് ഈ ആഴ്ച ആദ്യം അയല്‍രാജ്യങ്ങളായ ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മൗറീഷ്യസ്, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ സൗജന്യമായി വാക്സിന്‍ കയറ്റുമതി ചെയ്തിരുന്നു. 

അമേരിക്ക കഴിഞ്ഞാല്‍ കോവിഡ് 19 ബാധിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ബ്രസീലിലാണ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് രണ്ടുമില്യണ്‍ ഡോസുകളാണ് ബ്രസീല്‍ മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com