'ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണം ആശങ്കയുണ്ടാക്കുന്നത്'; അപലപിച്ച് ഇന്ത്യ

MEA spokesperson Randhir Jaiswal
രണ്‍ധീര്‍ ജയ്സ്വാള്‍PTI
Updated on
1 min read

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്ന സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അതിക്രമങ്ങളെ ഇന്ത്യ വലിയ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

MEA spokesperson Randhir Jaiswal
ഓസ്‌ട്രേലിയയെ മാതൃകയാക്കാം, കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം പരിഗണിക്കണം: മദ്രാസ് ഹൈക്കോടതി

'വിഷയം ഇന്ത്യ ഗൗരവത്തോടെ തന്നെ പരിഗണിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന നിരന്തര ക്രൂരത വലിയ ആശങ്കയുണ്ടാക്കുന്നതാണ്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം നടക്കുന്ന ക്രൂരത വലിയ ആശങ്കയുണ്ടാക്കുന്നതാണ്. ഹിന്ദു യുവാക്കളുടെ കൊലപാതകത്തെ അപലപിക്കുന്നു. കുറ്റകൃത്യം ചെയ്തവരെ നീതിക്ക് മുന്നിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്' രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

MEA spokesperson Randhir Jaiswal
പ്രാവുകള്‍ക്ക് തീറ്റ നല്‍കി; മുബൈ നിവാസിക്ക് 5000 രൂപ പിഴ ചുമത്തി കോടതി

കഴിഞ്ഞ ആഴ്ച മൈമെന്‍സിങ്ങില്‍ ദൈവനിന്ദ ആരോപിച്ച് ദീപ് ദാസ് എന്ന യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി മൃതദേഹം കത്തിച്ചിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബുധനാഴ്ച രാജ്ബോരി ടൗണിലെ പങ്ഷാ ഉപസില്ലയില്‍ അമിത് മൊണ്ഡല്‍ എന്ന യുവാവിനെ അടിച്ചുകൊലപ്പെടുത്തിയിരുന്നു. ദീപ് ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തൊഴിലാളികളും വിദ്യാര്‍ഥികളും മനുഷ്യാവകാശ സംഘടനകളും ബംഗ്ലാദേശില്‍ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്റെ പുറത്തും നിരവധി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.

Summary

India condemns recent killing of Hindu youth in Bangladesh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com