'ബംഗ്ലാദേശിന്റെ താത്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധര്‍'; ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അപേക്ഷ പരിഗണനയിലെന്ന് ഇന്ത്യ

ഷെയ്ഖ് ഹസീനയ്ക്ക് എതിരെ നടന്ന നിയമ നടപടികള്‍ ഉള്‍പ്പെടെ വിശദമായി വിലയിരുത്തും
Sheikh Hasina
ഷെയ്ഖ് ഹസീന - Sheikh Hasina File
Updated on
1 min read

ന്യൂഡല്‍ഹി: അന്താരാഷ്ട്ര കോടതി വധശിക്ഷ പുറപ്പെടുവിച്ച മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബംഗ്ലാദേശിന്റെ അപേക്ഷ ലഭിച്ചതായി സ്ഥിരീകരിച്ച് ഇന്ത്യ. ബംഗ്ലാദേശിന്റെ അപേക്ഷ പരിശോധിച്ച് വരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Sheikh Hasina
പാര്‍പ്പിട സമുച്ചയങ്ങള്‍ കത്തിയമര്‍ന്നു; ഹോങ്കോങ്ങില്‍ വന്‍ തീപ്പിടിത്തം, 13 മരണം

ബംഗ്ലാദേശിന്റെ ആവശ്യം ഇന്ത്യ പരിശോധിക്കുകയാണ്. ഷെയ്ഖ് ഹസീനയ്ക്ക് എതിരെ നടന്ന നിയമ നടപടികള്‍ ഉള്‍പ്പെടെ വിശദമായി വിലയിരുത്തും. ബംഗ്ലാദേശിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് സംരക്ഷിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. സമാധാനം, ജനാധിപത്യം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യ ക്രിയാത്മകമായി ഇടപെടുന്നത് തുടരും. എന്നും വിദേശകാര്യ വക്താവ് വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

Sheikh Hasina
ഇമ്രാന്‍ ഖാന്‍ പാക് ജയിലില്‍ കൊല്ലപ്പെട്ടു?; അഭ്യൂഹങ്ങള്‍ക്കിടെ മുന്‍ പ്രധാനമന്ത്രിയെ കാണാന്‍ അനുമതി തേടി സഹോദരിമാര്‍

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഔദ്യോഗികമായി കത്തു നല്‍കിയത്. നയതന്ത്ര തലത്തിലാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. രാജ്യവ്യാപക പ്രക്ഷോഭത്തെത്തുടര്‍ന്ന് 2024 ഓഗസ്റ്റില്‍ രാജ്യം വിട്ടോടി ഇന്ത്യയില്‍ ഒളിവില്‍ കഴിയുന്ന ഹസീനയെ വിട്ടു കിട്ടണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

2024ലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ നടന്ന കൊലപാതകങ്ങള്‍ക്ക് നവംബര്‍ 17-നാണ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ (ഐസിടി) ഷെയ്ഖ് ഹസീനയെ വധശിക്ഷയ്ക്ക് വിധിച്ചത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ക്ക് മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനും വധശിക്ഷ വിധിച്ചിരുന്നു. കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജനകീയ പ്രതിഷേധങ്ങളും അറങ്ങേറിയിരുന്നു.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിട്ട ഷെയ്ഖ് ഹസീന കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഇന്ത്യയിലാണുള്ളത്.

Summary

India confirmed it has received a request from Bangladesh to extradite former Prime Minister Sheikh Hasina and said the matter is under examination.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com