രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ കടലിനടിയിലൂടെ; പത്തുനില കെട്ടിടത്തോളം ആഴത്തില്‍ ഭൂഗര്‍ഭ സ്റ്റേഷന്‍

മൂന്ന് നിലകളിലായാണ് ഭൂഗര്‍ഭ സ്റ്റേഷന്‍ ഒരുക്കുന്നത്
under water bullet train station
India's First Undersea Bullet Train Tunnel and Underground Station(AI Generated Image)
Updated on: 
1 min read

മുംബൈ: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയുടെ നിര്‍മാണം പുരോഗമിക്കുന്നു. പദ്ധതിയുടെ ഭാഗമായി കടലിനടിയിലൂടെയുള്ള റെയില്‍ തുരങ്കത്തിന്റെയും ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന്റെയും നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. താനെ ക്രീക്കിന് അടിയിലുള്ള പാറകള്‍ തുരന്ന് രാജ്യത്തെ ആദ്യത്തെ കടലിനടിയിലെ റെയില്‍ തുരങ്കം നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇതിനായി 3,200 ടണ്‍ ഭാരമുള്ള ടണല്‍ ബോറിങ് മെഷീനാണ് ഉപയോഗിക്കുന്നത്.

മുംബൈയിലെ ബാന്ദ്ര-കുര്‍ള കോംപ്ലക്‌സില്‍ (ബികെസി) പത്തുനില കെട്ടിടത്തിന്റെ ഉയരത്തേക്കാള്‍ കൂടുതല്‍ ആഴത്തിലാണ് ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കുന്നത്. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴി തുടങ്ങുന്ന സ്റ്റേഷനായിരിക്കും ഇത്. നഗരത്തിന്റെ പ്രധാന വ്യാപാര മേഖലയ്ക്ക് നടുവില്‍ നിര്‍മിക്കുന്ന ഈ സ്റ്റേഷന്‍ എന്‍ജിനീയറിങ് രംഗത്തെ വലിയ നേട്ടമാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

മൂന്ന് നിലകളിലായാണ് ഭൂഗര്‍ഭ സ്റ്റേഷന്‍ ഒരുക്കുന്നത്. പ്ലാറ്റ്ഫോമുകള്‍, കോണ്‍കോഴ്സ്, മറ്റ് അവശ്യ സേവനങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക സൗകര്യങ്ങളുണ്ടാകും. ആറ് പ്ലാറ്റ്ഫോമുകളാണ് സ്റ്റേഷനിലുണ്ടാകുക. ഓരോ പ്ലാറ്റ്ഫോമിനും 400 മീറ്ററിലധികം നീളമുണ്ടാകും. ബുള്ളറ്റ് ട്രെയിനുകള്‍ക്ക് നിര്‍ത്താന്‍ കഴിയുന്ന രീതിയിലാണ് ഇവയുടെ നിര്‍മാണം.

508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയിലെ മറ്റ് സ്റ്റേഷനുകള്‍ അതത് നഗരങ്ങളുടെ സവിശേഷതകളും സംസ്‌കാരവും സാമ്പത്തിക പ്രാധാന്യവും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്യുന്നത്. വജ്രവ്യാപാരത്തിന് പേരുകേട്ട സൂറത്തിലെ സ്റ്റേഷന്റെ മുന്‍ഭാഗം വജ്രത്തിന്റെ മാതൃകയില്‍ ഒരുക്കും. 2027ല്‍ സൂറത്തില്‍നിന്ന് വാപിയിലേക്കായിരിക്കും ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക.

under water bullet train station
മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗം, 8 കോച്ചുകള്‍, 557 യാത്രക്കാര്‍; അറിയാം ഇന്ത്യയിലെ ആദ്യ ബുളളറ്റ് ട്രെയിനിലെ സൗകര്യങ്ങള്‍
under water bullet train station
വെറും 59 മിനിറ്റ് കൊണ്ട് ഡല്‍ഹിയില്‍ നിന്ന് ആഗ്രയില്‍ എത്താം; വരുന്നു വടക്കേ ഇന്ത്യയിലും ബുള്ളറ്റ് ട്രെയിന്‍, കോറിഡോര്‍ പദ്ധതിക്ക് പ്രധാനമന്ത്രിയുടെ അംഗീകാരം
under water bullet train station
ഫുള്‍ടൈം യാത്രക്കാര്‍; തിരുവനന്തപുരം - മംഗളൂരു വന്ദേഭാരത് ഓട്ടം 'സൂപ്പര്‍ ഹിറ്റ്' ; രാജ്യത്ത് ഒന്നാമത്
Summary

India's First Undersea Bullet Train Tunnel: Underground Station to Be Built 10 Storeys Deep

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

280 kmph, 8 Coaches, 557 Passengers: What Will India's 1st Bullet Train Offer
bullet train corridor
spain train crash
Spain Train Crash: At least 46 killed as high-speed train rams another in Spain's ToledO
X

FOLLOW US

ON GOOGLE DISCOVER