പെട്രോള്‍ പമ്പുകള്‍ വഴി മണ്ണെണ്ണ; നടപടി ലഘൂകരിച്ച് പെട്രോളിയം മന്ത്രാലയം

india Govt relaxes kerosene rules to tackle energy supply issues amid West Asia conflict
റേഷന്‍ മണ്ണെണ്ണ
Updated on
1 min read

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ വഴിയും റേഷന്‍ കടകള്‍ വഴിയും റേഷന്‍ മണ്ണെണ്ണ വിതരണത്തിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ധന പ്രതിസന്ധിയെ തുടര്‍ന്നാണ് കേന്ദ്ര നീക്കം. വീടുകളില്‍ മണ്ണെണ്ണ വേഗത്തില്‍ വിതരണം ചെയ്യുന്നതിനായി പെട്രോളിയം സുരക്ഷാ, ലൈസന്‍സിങ് നിയമങ്ങളില്‍ ഇളവ് വരുത്തുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

മണ്ണെണ്ണമുക്തമായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നടപടികള്‍ ലഘൂകരിച്ചു. എല്‍പിജി ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് മണ്ണെണ്ണ വിതരണം ലഘൂകരിച്ചുകൊണ്ട് പെട്രോള്‍ മന്ത്രാലയത്തിന്റെ നടപടി.

india Govt relaxes kerosene rules to tackle energy supply issues amid West Asia conflict
8,000 രൂപയുടെ 'ഇല്ലത്തരസി' കൂപ്പൺ, സ്ത്രീകൾക്ക് എല്ലാ മാസവും 2000 രൂപ; വാ​ഗ്ദാനങ്ങൾ വാരിക്കോരി...

മണ്ണെണ്ണമുക്തമായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ഉത്തവ് ബാധകമാകുക. എല്‍പിജി ലഭ്യമാകാത്ത സാഹര്യത്തില്‍ മണ്ണെണ്ണ പാചകത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ണെണ്ണ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ചട്ടങ്ങളില്‍ മാറ്റം വരുത്തിയത്. മണ്ണെണ്ണയുടെ താല്‍ക്കാലിക വിതരണം സാധ്യമാക്കാന്‍ ഈ നടപടികള്‍ സഹായിക്കുമെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞു.

Summary

India Govt relaxes kerosene rules to tackle energy supply issues amid West Asia conflict

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com