'ദുഷ്‌കൃത്യങ്ങള്‍ക്ക് വേദനാജനകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും', പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

പ്രകോപനപരമായ പ്രസ്താവനകളില്‍ നിന്നും പാകിസ്ഥാന്‍ നേതാക്കള്‍ പിന്തിരിയണം
India issued a stern warning to Pakistan over a series of provocative remarks
Randhir Jaiswalfile
Updated on
1 min read

ന്യൂഡല്‍ഹി: പ്രകോപനപരമായ ഭാഷയില്‍ ഇന്ത്യ വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്ന പാക് നേതൃത്വത്തിന് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. അനാവശ്യമായ പ്രകോപനങ്ങള്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഇന്ത്യ വിരുദ്ധ വികാരം വളര്‍ത്തുകയും ലക്ഷ്യമിട്ടാണ് പാക് നേതാക്കള്‍ അനാവശ്യ പ്രതികരണങ്ങള്‍ക്ക് മുതിരുന്നത്. ഇത്തരം പ്രസ്താവനങ്ങളെ ഇന്ത്യ അപലപിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു. പ്രകോപനപരമായ പ്രസ്താവനകളില്‍ നിന്നും പാകിസ്ഥാന്‍ നേതാക്കള്‍ പിന്തിരിയണം എന്നും ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.

India issued a stern warning to Pakistan over a series of provocative remarks
ബിഹാര്‍: നീക്കം ചെയ്ത 65 ലക്ഷം വോട്ടര്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കണം, കാരണം വിശദീകരിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ റദ്ദാക്കിയ സിന്ധു നദീജല ഉടമ്പടി പരാമര്‍ശിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് നടത്തിയ പ്രതികരണങ്ങള്‍ക്കാണ് വിദേശകാര്യമന്ത്രാലയം പരോക്ഷമായി മറുപടി നല്‍കിയത്. പാകിസ്ഥാന് അവകാശപ്പെട്ട 'ഒരു തുള്ളി വെള്ളം പോലും' എടുക്കാന്‍ ഇന്ത്യയെ അനുവദിക്കില്ല എന്നായിരുന്നു ഷഹ്ബാസ് ഷെരീഫിന്റെ പ്രസ്താവന.

India issued a stern warning to Pakistan over a series of provocative remarks
മകള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ മരം കടപുഴകി വീണു, ബൈക്ക് യാത്രികന് ദാരുണാന്ത്യം; ഡല്‍ഹിയില്‍ ദുരിതപ്പെയ്ത്ത്- വിഡിയോ

ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ നേതൃത്വം നിരുത്തരവാദിത്ത പരവും, യുദ്ധക്കൊതി മൂത്തതുമായ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുകയാണ്. സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാന്‍ ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ പ്രചരിപ്പിക്കുന്നത് പാകിസ്ഥാന്‍ നേതൃത്വത്തിന്റെ പതിവ് രീതിയാണ്. അടുത്തിടെ ഇന്ത്യ നല്‍കിയ തിരിച്ചടി ഇത്തരം നടപടികള്‍ക്കുള്ള മറുപടിയാണ്. ഏതൊരു ദുഷ്‌കൃത്യത്തിനും വേദനാജനകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍, പാകിസ്ഥാന്‍ നേതൃത്വം അനാവശ്യ പ്രതികരണങ്ങള്‍ കുറയ്ക്കുന്നതാണ് നല്ലത്.' എന്നും വിദേശകാര്യ മന്ത്രാലയം വക്താവ് വ്യക്തമാക്കുന്നു.

Summary

India issued a stern warning to Pakistan over a series of provocative remarks by its top leadership, cautioning that any “misadventure” would be met with “painful consequences.” 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com