'പകരച്ചുങ്കത്തിന് പകരം'; അമേരിക്കയില്‍ നിന്നുള്ള 360 കോടി ഡോളറിന്റെ ആയുധങ്ങള്‍ വാങ്ങല്‍ നിര്‍ത്തി; രാജ്‌നാഥ് സിങിന്റെ സന്ദര്‍ശനം റദ്ദാക്കി; റിപ്പോര്‍ട്ട്‌

അമേരിക്കന്‍ ആയുധങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പട്ട ചര്‍ച്ച നടത്തുകയായിരുന്നു രാജ്‌നാഥ് സിങിന്റെ സന്ദര്‍ശനലക്ഷ്യം
Donald Trump- modi
ട്രംപും മോദിയും ഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നത് നിര്‍ത്തി വയ്ക്കാന്‍ ഇന്ത്യ നീക്കം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. താരിഫ് നിരക്ക് കുത്തനെ കൂട്ടിയ അമേരിക്കയുടെ നടപടിക്ക് പകരമായി ആയുധങ്ങള്‍ വാങ്ങുന്നത് നിര്‍ത്തിവയ്ക്കുന്നതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കിയതായും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു

Donald Trump- modi
'ഒരിഞ്ച് നല്‍കിയാല്‍, ഒരു മൈല്‍ പിടിച്ചെടുക്കും'; യുഎസ് തീരുവയില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ചൈന

അമേരിക്കന്‍ ആയുധങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പട്ട ചര്‍ച്ച നടത്തുകയായിരുന്നു രാജ്‌നാഥ് സിങിന്റെ സന്ദര്‍ശനലക്ഷ്യം. എയര്‍ക്രാഫ്റ്റുകള്‍, ആന്റി ടാങ്ക് മിസൈലുകള്‍, സ്‌ട്രൈക്കര്‍ കോംപാക് വെഹിക്കിള്‍ എന്നിവ വാങ്ങുന്നതും നിര്‍ത്തും. 3.6 ബില്യണ്‍ ഡോളറിന്റെ ആയുധ ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാനാണ് ഇന്ത്യയുടെ തീരുമാനം. ജനറല്‍ ഡൈനാമിക്‌സ്, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ തുടങ്ങിയ കമ്പനികളില്‍ നിന്ന് ആയുധം വാങ്ങുന്നതാണ് നിര്‍ത്തിയത്. ബോയിങിന്റെ ആറ് പി 81 എയര്‍ക്രാഫ്റ്റുകള്‍ വാങ്ങാനുള്ള നടപടിയും നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഈ റിപ്പോര്‍ട്ടിനെ തള്ളി പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. അമേരിക്കയില്‍ നിന്നുള്ള ആയുധ ഇടപാട് നിര്‍ത്തിവച്ചിട്ടില്ലെന്നാണ് വിശദീകരണം.

Donald Trump- modi
തീരുവ തര്‍ക്കത്തില്‍ പരിഹാരമാകും വരെ ഇന്ത്യയുമായി ഒരു വ്യാപാര ചര്‍ച്ചയുമില്ല; നിലപാട് കടുപ്പിച്ച് ട്രംപ്

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പ്രതികാരമായാണ് ഓഗസ്റ്റ് 6 ന് ട്രംപ് ഇന്ത്യന്‍ സാധനങ്ങള്‍ക്ക് 25% അധിക തീരുവ ചുമത്തിയത്. ഇതോടെ ഇന്ത്യന്‍ കയറ്റുമതിയുടെ മൊത്തം തീരുവ 50% ആയി ഉയര്‍ത്തി - ഏതൊരു യുഎസ് വ്യാപാര പങ്കാളിയുടെയും ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണിത്.

Summary

India pauses $3.6 bn US defence deals; Rajnath Singh cancels Washington visit: Report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com