ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്നു; 24 മണിക്കൂറിനിടെ 37,379 പേര്‍ക്ക് കോവിഡ്; 1,892 ഒമൈക്രോണ്‍ ബാധിതര്‍

ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്നു; 24 മണിക്കൂറിനിടെ 37,379 പേര്‍ക്ക് കോവിഡ്; 1,892 ഒമൈക്രോണ്‍ ബാധിതര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,379 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,007 പേര്‍ക്ക് രോഗ മുക്തി. 124 പേരാണ് മരിച്ചത്. 

ഒമൈക്രോണ്‍ കേസുകളും കൂടുകയാണ്. രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 1,892 ആയി. 166 പേര്‍ക്ക് രോഗ മുക്തി. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നുണ്ട്. 3.24 ശതമാനമാണ് ടിപിആര്‍. 

നിലവില്‍ 1,71,830 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ രോഗ മുക്തര്‍ 3,43,06,414. ആകെ മരണം 4,82,017. ഇതുവരെയായി രാജ്യത്ത് 1,46,70,18,464 പേര്‍ വാക്‌സിനെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jailed Official Found with Girlfriend in Hospital VIP Ward
Yogi Adityanath
red flag food products
Top 5 News Today
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com