Agni-Prime missile
Agni-Prime missileരാജ്നാഥ് സിങ് എക്സിൽ പങ്കുവെച്ച ചിത്രം

ട്രെയിനില്‍ നിന്ന് മിസൈല്‍ പരീക്ഷണം വിജയം, 2000 കിലോമീറ്റര്‍ ദൂരപരിധി; പുതിയ നാഴികക്കല്ല് പിന്നിട്ട് ഡിആര്‍ഡിഒ- വിഡിയോ

റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചര്‍ സിസ്റ്റത്തില്‍ നിന്നാണ് മിസൈലിന്റെ പരീക്ഷണം നടത്തിയത്.
Published on

ന്യൂഡല്‍ഹി: അഗ്നി പ്രൈം മധ്യദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ട്രെയിനില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചര്‍ സിസ്റ്റത്തില്‍ നിന്നാണ് മിസൈലിന്റെ പരീക്ഷണം നടത്തിയത്. ദേശീയ റെയില്‍വേ ശൃംഖലയുമായി സംയോജിപ്പിച്ച് പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു പ്ലാറ്റ്ഫോം ഉപയോഗിച്ച് ഇത്തരമൊരു വിക്ഷേപണം നടത്തുന്നത് ഇതാദ്യമായാണ്.

മിസൈല്‍ പരീക്ഷണം വിജയകരമെന്ന് എക്‌സിലെ പ്രസ്താവനയിലൂടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സ്ഥിരീകരിച്ചു. ഇന്ത്യയുടെ വളര്‍ന്നുവരുന്ന തന്ത്രപരമായ പ്രതിരോധ ശേഷി പ്രകടമാക്കുന്ന 'ഇത്തരത്തിലുള്ള ആദ്യത്തെ വിക്ഷേപണം' എന്നാണ് രാജ്‌നാഥ് സിങ് ഇതിനെ വിശേഷിപ്പിച്ചത്.

Agni-Prime missile
സിപിഐ ജനറല്‍ സെക്രട്ടറി: ഡി രാജ തുടരും, പ്രായപരിധിയില്‍ ഇളവു നല്‍കാന്‍ തീരുമാനം

അഗ്നി പ്രൈം മധ്യദൂര മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിന് ഡിആര്‍ഡിഒ, സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡ് (എസ്എഫ്സി), സായുധ സേന എന്നിവയെ രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. അടുത്ത തലമുറ ബാലിസ്റ്റിക് മിസൈലായ അഗ്‌നി-പ്രൈമിന് 2,000 കിലോമീറ്റര്‍ വരെ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ കഴിയും.

Agni-Prime missile
സംയുക്ത സൈനിക മേധാവിയുടെ കാലാവധി നീട്ടി; മെയ് 30വരെ തുടരും
Summary

India successfully conducted test launch of Agni-Prime missile from a rail-based mobile launcher system

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com