

ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലമര്‍ന്ന അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉടന്‍ മടങ്ങിയെത്താന്‍ ഇന്ത്യക്കാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. താലിബാന്‍ ഭീകരരും അഫ്ഗാനിസ്ഥാന്‍ സൈന്യവും തമ്മില്‍ കനത്ത പോരാട്ടം നടക്കുന്ന മാസര്‍ ഐ ഷെരീഫില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെടാനാണ് ഇന്ത്യക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. അഫ്ഗാനിസ്ഥാനിലെ നാലാമത്തെ വലിയ നഗരമായ മാസര്‍ ഐ ഷരീഫ് പിടിക്കാന്‍ താലിബാന്‍ സേന കനത്ത ആക്രമണമാണ് നടത്തുന്നത്.
മാസര്‍ ഐ ഷരീഫില്‍ നിന്ന് ഡല്‍ഹിയിലേക്കാണ് വിമാനം. മാസര്‍ ഐ ഷരീഫില്‍ ഇന്ത്യക്കാര്‍ ആരെങ്കിലും ഉണ്ടൈങ്കില്‍ ഉടന്‍ തന്നെ സ്‌പെഷ്യല്‍ വിമാനത്തില്‍ കയറി ഡല്‍ഹിയിലേക്ക് പുറപ്പെടാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. വൈകീട്ടാണ് വിമാനം പുറപ്പെടുക എന്ന് മാസര്‍ ഐ ഷരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു.
നാട്ടിലേക്ക് പോകുന്നവര്‍ മുഴുവന്‍ പേരും പാസ്്‌പോര്‍ട്ട് നമ്പറും കോണ്‍സുലേറ്റിന് കൈമാറണം. നിലവില്‍ 1500 ഇന്ത്യക്കാര്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.കഴിഞ്ഞ മാസം കനത്ത യുദ്ധത്തെ തുടര്‍ന്ന് കാണ്ഡഹാറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് 50 നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും നാട്ടിലേക്ക് മടക്കിക്കൊണ്ടുവന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates