ന്യൂഡൽഹി: കടലിനടിയിൽ ത്രിവർണ പതാക ഉയർത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. രാജ്യത്ത് 'ഹർ ഘർ തിരംഗ' പദ്ധതിയുടെ ഭാഗമായാണ് പതാക ഉയർത്തിയത്. കടലിനടിയിലെ ദൃശ്യങ്ങൾ കോസ്റ്റ് ഗാർഡ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചു. വീഡിയോ വൈറലായി മാറി.
സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75ാം വാര്‍ഷികത്തിന്‍റെ ഭാഗമായി 'ആസാദി കാ അമൃത് മഹോത്സവ്' പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും ത്രിവര്‍ണ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് വെള്ളത്തിനടിയിൽ പതാകയുയർത്തിയത്.
ജനങ്ങളുടെ മനസിൽ ദേശസ്നേഹം വളർത്തുക ലക്ഷ്യമാണ് ഇതിനു പിന്നിലെന്നു കോസ്റ്റ് ഗാർഡ് വ്യക്തമാക്കുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തുന്നത്. ഓഗസ്റ്റ് 13 മുതല്‍ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാനാണ് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates