ഹണിട്രാപ്പിൽ കുടുങ്ങി പാകിസ്ഥാന് നാവികസേനാ രഹസ്യങ്ങൾ ചോർത്തി: നേവി ഉദ്യോഗസ്ഥൻ കോയമ്പത്തൂരിൽ അറസ്റ്റിൽ

കൈമാറിയത് വിശാഖപട്ടണം നേവൽ ബേസിലെ അതീവ രഹസ്യ വിവരങ്ങൾ
Indian Navy|Representative Image
Indian Navy|Representative Image
Edited By:
Updated on: 
2 min read

കോയമ്പത്തൂർ: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുടെ ഹണിട്രാപ്പിൽ വീണ് ഇന്ത്യയുടെ തന്ത്രപ്രധാന നാവികസേനാ വിവരങ്ങൾ ചോർത്തി നൽകിയ 31-കാരനായ നാവികസേനാ ഉദ്യോഗസ്ഥൻ കോയമ്പത്തൂരിൽ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രദീപ് മുഖർജിയെയാണ് ആന്ധ്രാ പ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് സെൽ ശനിയാഴ്ച കോയമ്പത്തൂരിലെ നാവികസേനാ പരിശീലന കേന്ദ്രത്തിൽ നിന്ന് രഹസ്യമായി അറസ്റ്റ് ചെയ്തത്. രാജ്യസുരക്ഷയെ ബാധിക്കുന്ന അന്താരാഷ്ട്ര ചാരവൃത്തി ശൃംഖലയെ തകർത്ത വലിയൊരു നേട്ടമായാണ് അന്വേഷണ ഏജൻസികൾ ഈ അറസ്റ്റിനെ വിലയിരുത്തുന്നത്.

Indian Navy|Representative Image
മേക്കപ്പ് ആര്‍ട്ടിസ്റ്റ് മാഡ് സന്ധു വെടിയേറ്റ് കൊല്ലപ്പെട്ടു; മൃതദേഹം റോഡില്‍ രക്തത്തില്‍ കുളിച്ച നിലയില്‍

കോയമ്പത്തൂർ റെഡ്ഫീൽഡ്സിലുള്ള നാവികസേനയുടെ പ്രധാന ലീഡർഷിപ്പ് ട്രെയിനിങ് കേന്ദ്രമായ 'ഐഎൻഎസ് അഗ്രണി'യിൽ മാനേജ്മെന്റ് ഡെവലപ്‌മെന്റ് കോഴ്സിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇയാൾ. 2014-ൽ ഇന്ത്യൻ നാവികസേനയിൽ സെയിലറായി ചേർന്ന പ്രദീപ് മുഖർജി, വിശാഖപട്ടണം ആസ്ഥാനമായുള്ള ഈസ്റ്റേൺ നേവൽ കമാൻഡിലാണ് ജോലി ചെയ്തിരുന്നത്. ഒരാഴ്ച മുൻപാണ് ഇയാൾ കോഴ്സിനായി ഐഎൻഎസ് അഗ്രണിയിൽ എത്തിയത്.

Indian Navy|Representative Image
ബംഗളൂരിലേക്ക് വണ്ടി കയറുന്നവര്‍ ജാഗ്രതൈ...!!! "ഒരു ലക്ഷം രൂപ മാസവരുമാനമില്ലെങ്കില്‍ പാപ്പരാകും"; വീഡിയോ

സോഷ്യൽ മീഡിയ വഴിയാണ് പാക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു വനിതയുമായി പ്രതി ബന്ധം സ്ഥാപിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് സൗഹൃദം നടിച്ച് അടുത്തുകൂടിയ വനിത ഇയാളെ വശീകരിച്ച് ഹണിട്രാപ്പിൽ വീഴ്ത്തുകയായിരുന്നു. തുടർന്ന് വിശാഖപട്ടണം നാവികതാവളത്തിലെ തന്ത്രപ്രധാന ആസ്തികൾ, പടക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും സഞ്ചാര വിവരങ്ങൾ, നാവികസേനയുടെ പ്രവർത്തന സജ്ജീകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സുപ്രധാന രഹസ്യങ്ങൾ ഇയാളിൽ നിന്ന് ചോർത്തിയെടുത്തു.

പ്രതിയുടെ സംശയാസ്പദമായ ഡിജിറ്റൽ ഇടപാടുകൾ നിരീക്ഷിച്ച ആന്ധ്രാ പ്രദേശ് കൗണ്ടർ ഇന്റലിജൻസ് വിങ് ഇയാളെ കർശന നിരീക്ഷണത്തിലാക്കിയിരുന്നു. ചാരവൃത്തി സ്ഥിരീകരിച്ചതോടെ നാവികസേനാ ഉന്നതാധികാരികളിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി ശനിയാഴ്ച രാവിലെ സിഐ സംഘം ഐഎൻഎസ് അഗ്രണിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് പൊലീസിനെയും വിവരമറിയിച്ചു.

Indian Navy|Representative Image
'കോണ്‍ഗ്രസ് കോമാളികള്‍; ബിജെപിയെക്കാള്‍ മോശമായ അവാസ വ്യവസ്ഥ; എക്‌സില്‍ മാത്രം സാന്നിധ്യമുള്ളവര്‍'

കോയമ്പത്തൂരിലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങിയ അന്വേഷണ സംഘം പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനായി വിജയവാഡയിലുള്ള കൗണ്ടർ ഇന്റലിജൻസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന എത്രത്തോളം നിർണ്ണായക രേഖകളും വിവരങ്ങളും ഇയാൾ ശത്രുരാജ്യത്തിന് ചോർത്തി നൽകിയിട്ടുണ്ടെന്ന് കണ്ടെത്താനുള്ള ഊർജ്ജിത അന്വേഷണം നടക്കുകയാണ്. വിവരങ്ങൾ കൈമാറിയതിന് പ്രതിഫലമായി ഹവാല വഴിയോ ഡിജിറ്റൽ പേയ്‌മെന്റുകൾ വഴിയോ ഇയാൾക്ക് പണം ലഭിച്ചിട്ടുണ്ടോയെന്നും സൈബർ സാമ്പത്തിക വിദഗ്ധർ പരിശോധിക്കുന്നുണ്ട്.

Summary

In a major counter-espionage operation, the Counter Intelligence (CI) Cell of the Andhra Pradesh Police arrested a 31-year-old Indian Navy sailor, Pradeep Mukherjee, from Coimbatore after he was honeytrapped into transmitting classified defence information to a female Pakistani intelligence operative

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com