അഞ്ജു പാകിസ്ഥാന്‍ കാമുകനെ വിവാഹം കഴിച്ചു; മതം മാറി ഫാത്തിമയായി, റിപ്പോര്‍ട്ട് 

വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ അഞ്ജു, അവരെ ഉപേക്ഷിച്ചാണ് കാമുകനെ തേടി പോയത്
അഞ്ജു, കാമുകന്‍ നസറുള്ളയ്‌ക്കൊപ്പം/ വീഡിയോ ദൃശ്യം
അഞ്ജു, കാമുകന്‍ നസറുള്ളയ്‌ക്കൊപ്പം/ വീഡിയോ ദൃശ്യം
Updated on
1 min read

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നു പാകിസ്ഥാനിലെത്തിയ ഇന്ത്യന്‍ യുവതി ഫെയ്‌സ്ബുക്ക് കാമുകനെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ കൈലോര്‍ സ്വദേശിയും രാജസ്ഥാനിലെ ആല്‍വാറില്‍ താമസക്കാരിയുമായിരുന്ന അഞ്ജു എന്ന 34 കാരിയാണ് പാകിസ്ഥാന്‍കാരനായ കാമുകനെ കാണാനായി അതിര്‍ത്തി കടന്നു പോയത്. വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ അഞ്ജു, അവരെ ഉപേക്ഷിച്ചാണ് കാമുകനെ തേടി പോയത്. 

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ സ്വദേശിയായ കാമുകന്‍ 29 കാരനായ നസറുള്ളയെയാണ് അഞ്ജു വിവാഹം കഴിച്ചത്. മതം മാറിയ അഞ്ജു ഫാത്തിമ എന്ന പേരു സ്വീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ അപ്പര്‍ ദിറില്‍ വെച്ചാണ് നിക്കാഹ് സെറിമണി നടന്നത്. തുടര്‍ന്ന് വിവാഹ വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്.

മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നസറുള്ളയെ, ഫെയ്‌സ്ബുക്ക് വഴിയാണ് വിവാഹിതയായ അഞ്ജു പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ജയ്പൂരിലേക്ക് പോകുന്നു എന്നു ഭര്‍ത്താവ് അരവിന്ദിനോട് പറഞ്ഞിട്ടാണ് അഞ്ജു വീട്ടില്‍ നിന്നും ഇറങ്ങിയത്. സംഭവം വാർത്തയായതോടെ, പ്രണയബന്ധം അഞ്ജു നിഷേധിച്ചിരുന്നു. 

അഞ്ജു തന്റെ വീട്ടിലുണ്ടെന്നും, കുടുംബത്തിലെ മറ്റു സ്ത്രീകൾക്കൊപ്പം മറ്റൊരു മുറിയിലാണ് താമസിക്കുന്നതെന്നും നസറുള്ള വ്യക്തമാക്കി രം​ഗത്തു വന്നിരുന്നു. അഞ്ജുവും താനും സുഹൃത്തുക്കളാണ്. സൗഹൃദത്തിന്റെ പേരിലാണ് യുവതി അതിർത്തി കടന്ന് വീട്ടിലെത്തിയത്. അടുത്തു തന്നെ അഞ്ജു തിരികെ വീട്ടിലേക്ക് പോകുമെന്നും നസറുള്ള പറഞ്ഞിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Telegram, Pavel Durov
ritabrata, culcutta hc
uddhav thackeray. eknath shinde
NTA Director Abishek Singh
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com