യുവാക്കളാണ് ഇന്ത്യയുടെ ശക്തി; അവര്‍ക്ക് തുല്യരായി ലോകത്ത് മറ്റാരുമില്ല; രാഹുല്‍ ഗാന്ധി

രാജ്യത്ത് ഇന്ന് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒരു വിലയുമില്ലാതായി മാറിയിരിക്കുകയാണെന്നും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടും യുവാക്കള്‍ക്ക് ജോലികള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Rahul Gandhi
രാഹുല്‍ ഗാന്ധി.
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചു, തൊഴില്‍ ഇല്ലായ്മ, എഐയുടെ പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടന്ന 'ഛാത്രോ കി ഗൂഞ്ചില്‍' സംസാരിക്കുകയായിരുന്നു രാഹുല്‍.

ഇന്ത്യയിലെ 40 കോടിയോളം വരുന്ന യുവാക്കളാണ് ഈ രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്ത്. അമേരിക്കയെക്കുറിച്ചും ചൈനയെക്കുറിച്ചും റഷ്യയെക്കുറിച്ചുമൊക്കെ ആളുകള്‍ ഒരുപാട് സംസാരിക്കാറുണ്ടെങ്കിലും രാജ്യത്തെ യുവാക്കള്‍ക്ക് തുല്യരായി ലോകത്ത് മറ്റാരുമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇന്ന് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒരു വിലയുമില്ലാതായി മാറിയിരിക്കുകയാണെന്നും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടും യുവാക്കള്‍ക്ക് ജോലികള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് തൊഴില്‍ ലഭിക്കാനുള്ള എല്ലാ വാതിലുകളും അടഞ്ഞിരിക്കുകയാണെന്ന് പറഞ്ഞ രാഹുല്‍ നിര്‍മാണ മേഖലയിലെ ഇടിവ്, വായ്പകള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടുകള്‍, പരീക്ഷാ പേപ്പര്‍ ചോര്‍ച്ച, എഐ മൂലം ജോലികള്‍ നഷ്ടമാകുന്നത് ഇവയെല്ലാമാണ് യുവാക്കള്‍ നേരിടുന്ന വലിയ പ്രതിസന്ധിയെന്ന് അദ്ദേഹം പറഞ്ഞു. ജന്തര്‍ മന്തര്‍ ഉള്‍പ്പടെയുള്ള സമീപകാല പ്രതിഷേധങ്ങളെ പരാമര്‍ശിച്ച അദ്ദേഹം സ്‌നേഹവും അനുകമ്പയും കൊണ്ട് ഈ വ്യവസ്ഥിതിയെ മാറ്റുമെന്നും പറഞ്ഞു.

സാധാരണക്കാരായ ജനങ്ങളുടെ ഡാറ്റ ബലമായി പിടിച്ചെടുത്ത് വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കൈമാറുന്നു. അതിനുശേഷം നിങ്ങളോട് റീലുകളും മറ്റ് ഉള്ളടക്കങ്ങളും നിര്‍മിക്കാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ലഹരിയാണ് സമൂഹമാധ്യമ റീലുകള്‍. ഇതെല്ലാം കഴിഞ്ഞിട്ട് യുവാക്കളോട് ബ്ലിങ്കിറ്റിലും ഊബറിലും പോയി ജോലി ചെയ്യാന്‍ പറയുന്നു. നിങ്ങള്‍ കൂലിപ്പണി ചെയ്യണം, റീലുകള്‍ ഉണ്ടാക്കണം, പക്ഷേ ഈ രാജ്യത്ത് നിങ്ങള്‍ക്ക് മാന്യമായ ഒരു ജോലി നല്‍കില്ലെന്നാണ് അധികാരികളുടെ നിലപാടെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

India's youth greatest strength, potential unmatched globally: Rahul Gandhi at 'Chhatron Ki Goonj' event

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rahul gandhi
Rahul_Priyanka
'Amit Shah ordered shooting of students': Rahul Gandhi'
INDIA Bloc MPs,  Ajith Kumar, Lovlina Borgohain
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com