ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

ഒക്ടോബര്‍ 10 വരെയാണ് റിയാദിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയത്
riyadh flights cancelled
IndiGo, Air India Cancel Riyadh Flights After Houthi Attack ThreatAI Generated Image
Updated on: 
1 min read

ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി വിമതരുടെ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഇന്ത്യന്‍ വിമാനക്കമ്പനികള്‍. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ കമ്പനികളാണ് ഒക്ടോബര്‍ 10 വരെ റിയാദിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിച്ചത്. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്ന് കമ്പനികള്‍ വ്യക്തമാക്കി.

നെടുമ്പാശേരിയില്‍ നിന്നുള്ള രണ്ട് സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നുണ്ട്. രാതി 7.55നും 9.40നുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമായി തിരികെ നല്‍കുമെന്നും അല്ലെങ്കില്‍ മറ്റ് തീയതികളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റി നല്‍കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു. ആകാശ എയര്‍, സൗദി എയര്‍ലൈന്‍സ് എന്നിവയും സര്‍വീസുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

ഏതാനും ദിവസങ്ങളായി സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, എണ്ണ ശുദ്ധീകരണ ശാലകള്‍ എന്നിവയ്ക്ക് നേരെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ ആക്രമണം നടത്തിവരികയാണ്. സൗദി വ്യോമപാതയെ സൈനിക പ്രവര്‍ത്തന മേഖലയായി പ്രഖ്യാപിച്ച ഹൂതികള്‍, അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റിയാദിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ തീരുമാനിച്ചത്. മേഖലയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Summary

IndiGo and Air India Cancel Riyadh Flights Following Houthi Airport Attacks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

AIR INDIA FLIGHT
Air India Express
Air India gets notice for allowing three foreign nationals to leave without immigration clearance
Air India Phuket-Delhi Flight
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com