ചരിത്ര നിമിഷം; ഇന്തോനേഷ്യയുടെ പരമോന്നത പുരസ്‌കാരം മോദിക്ക് സമ്മാനിച്ചു

ഇന്തോനേഷ്യന്‍ റിപ്പബ്ലിക്കിന്റെ ഐക്യം, സമൃദ്ധി തുടങ്ങിയ സേവനങ്ങള്‍ നല്‍കിയ വ്യക്തികള്‍ക്ക് ആദരസൂചകമായാണ് പരമോന്നത പുരസ്‌കാരമായ 'ബിന്താങ് അദിപൂര്‍ണ' സമ്മാനിക്കുന്നത്.
Indonesia confers highest honour, ‘Bintang Adipurna’, on PM Modi
ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതി മോദിക്ക് സമ്മാനിക്കുന്നു
Edited By:
Updated on
1 min read

ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. ഇന്തോനേഷ്യ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈ ബഹുമതി സമ്മാനിച്ചതായി ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ അറിയിച്ചു

ഇന്തോനേഷ്യന്‍ റിപ്പബ്ലിക്കിന്റെ ഐക്യം, സമൃദ്ധി തുടങ്ങിയ സേവനങ്ങള്‍ നല്‍കിയ വ്യക്തികള്‍ക്ക് ആദരസൂചകമായാണ് പരമോന്നത പുരസ്‌കാരമായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ' സമ്മാനിക്കുന്നത്. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി ഇന്തോനേഷ്യയിലെത്തിയ നരേന്ദ്രമോദിക്ക് ഉജ്ജ്വലമായ വരവേല്‍പ്പാണ് പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ നേതൃത്വത്തില്‍ ലഭിച്ചത്. ഇന്തോനേഷ്യന്‍ വ്യോമസേനയുടെ ഒരു സുഖോയ്-30 വിമാനവും ഒരു എഫ്-16 (എ16) വിമാനവുമാണ് മോദിയുടെ വിമാനത്തിന് അകമ്പടിയായി എത്തിയത്. റഷ്യ നിര്‍മ്മിച്ച വലുതും ഇരട്ട എന്‍ജിനുള്ളതും രണ്ട് പേര്‍ക്ക് ഇരിക്കാവുന്നതുമായ യുദ്ധവിമാനമാണ് സുഖോയ്-30.

ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ദീര്‍ഘകാലമായുള്ള സാംസ്‌കാരികവും വാണിജ്യപരവുമായ ബന്ധങ്ങളെ ഈ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. പ്രതിരോധ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്രഹ്മോസ് മിസൈലുകള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങാന്‍ ഇന്തോനേഷ്യ ധാരണയിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Indonesia confers highest honour, ‘Bintang Adipurna’, on PM Modi
മുസ്ലീങ്ങള്‍ മറ്റുമതക്കാരെ വിവാഹം കഴിക്കാന്‍ മുന്‍കൂട്ടി അനുമതി വാങ്ങണം; നിര്‍ദേശവുമായി വഖഫ് ബോര്‍ഡ്; വിവാദം
Indonesia confers highest honour, ‘Bintang Adipurna’, on PM Modi
മുംബൈയില്‍ കനത്ത മഴ, ഓറഞ്ച് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Indonesia confers highest honour, ‘Bintang Adipurna’, on PM Modi
ക്രൂഡ് ഓയില്‍ നിരക്കില്‍ വന്‍ ഇടിവ്; രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും
Summary

Indonesia confers highest honour, ‘Bintang Adipurna’, on PM Modi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com