കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം ചെറുത്ത് സൈന്യം; രണ്ട് ഭീകരരെ വധിച്ചു, ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മു കശ്മീരില്‍ ഭീകരുടെ നുഴഞ്ഞുകയറ്റ ശ്രമം സേന പരാജയപ്പെടുത്തി. കുപ്‌വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു
ചിത്രം: പിടിഐ ഫയല്‍
ചിത്രം: പിടിഐ ഫയല്‍
Updated on: 
1 min read

ജമ്മു കശ്മീരില്‍ ഭീകരുടെ നുഴഞ്ഞുകയറ്റ ശ്രമം സേന പരാജയപ്പെടുത്തി. കുപ്‌വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയില്‍ കുപ്‌വാരയിലെ മാച്ചില്‍ സെക്ടറിലെ കുംകാടിയിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. 

രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും കുപ്‌വാര പൊലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. സൈനിക നടപടി ഇപ്പോഴും തുടരുകയാണ്. രണ്ട് എകെ 47 തോക്കുകള്‍, രണ്ട് പാകിസ്ഥാന്‍ നിര്‍മ്മിത പിസ്റ്റളുകള്‍ 2,100 രൂപയുടെ പാകിസ്ഥാന്‍ നോട്ടുകള്‍ എന്നിവ എന്‍കൗണ്ടര്‍ സൈറ്റില്‍ നിന്ന് കണ്ടെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER