‘തെറ്റിദ്ധാരണാജനകം, വേദനയുണ്ട്': സോണിയ ഗാന്ധിയുടെ ആത്മകഥയിലെ നിതീഷ് കുമാറിനെതിരെയുള്ള പരാമർശത്തിൽ ജെഡിയു

പ്രതിപക്ഷ സഖ്യത്തിന്റെ യഥാർത്ഥ ശിൽപ്പിയും സഖ്യ രൂപീകരണത്തിന് മുൻകൈ എടുത്ത വ്യക്തിയുമാണ് നിതീഷ് കുമാറെന്ന് ജെഡിയു
Sonia_Nithish
Sonia_Nithish
Edited By:
Updated on: 
1 min read

പറ്റ്ന: ബിഹാർ മുൻ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) നേതാവുമായ നിതീഷ് കുമാറിനെതിരെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയിലുള്ള പരാമർശങ്ങൾക്കെതിരെ പാർട്ടി രംഗത്ത്. പ്രതിപക്ഷ സഖ്യത്തിന്റെ യഥാർത്ഥ ശിൽപ്പിയും സഖ്യ രൂപീകരണത്തിന് മുൻകൈ എടുത്ത വ്യക്തിയുമാണ് നിതീഷ് കുമാറെന്ന് ജെ.ഡി.യു. ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദ് വ്യക്തമാക്കി. സഖ്യത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സോണിയ ഗാന്ധി തന്റെ പുസ്തകത്തിൽ ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Sonia_Nithish
പ്രധാനമന്ത്രി പദത്തിൽ നിന്നുള്ള പിന്മാറ്റം; ചരിത്രപരമായ ആ തീരുമാനത്തിന് പിന്നിലെ വികാരങ്ങൾ തുറന്നുപറഞ്ഞ് സോണിയ ഗാന്ധി

സോണിയ ഗാന്ധിയുടെ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലൗ' എന്ന ആത്മകഥയിലാണ് നിതീഷ് കുമാറിനെക്കുറിച്ചുള്ള പരാമർശങ്ങളുള്ളത്. നിതീഷ് കുമാർ പ്രതിപക്ഷ സഖ്യം വിട്ടുപോകാൻ അവസരം നോക്കിയിരിക്കുകയായിരുന്നുവെന്നും ഭാരതീയ ജനതാ പാർട്ടിയുടെ സ്വാധീനത്തിലായിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. 2024ന്റെ തുടക്കത്തിൽ ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് അദ്ദേഹം തിരികെ മടങ്ങിയതിനെയും സോണിയ ഗാന്ധി പരാമർശിക്കുന്നുണ്ട്.

Sonia_Nithish
'രാഹുലിന് മുമ്പ് ഒരു മകൻ, ഒരു ദിവസം മാത്രം ജീവിച്ച കുഞ്ഞ്'; വേദനാജനകമായ ഓര്‍മ്മകള്‍ പങ്കുവച്ച് സോണിയ

എന്നാൽ ഈ വാദങ്ങളെ ജെ.ഡി.യു. പൂർണ്ണമായി തള്ളി. തുടക്കത്തിൽ കോൺഗ്രസിനെ പ്രതിപക്ഷ സഖ്യത്തിനൊപ്പം കൂട്ടാൻ മിക്ക പ്രാദേശിക പാർട്ടികളും തയ്യാറായിരുന്നില്ലെന്നും, നിതീഷ് കുമാറാണ് അവരെ അനുനയിപ്പിച്ച് കോൺഗ്രസിനൊപ്പം നിർത്തിയതെന്നും രാജീവ് രഞ്ജൻ പ്രസാദ് ചൂണ്ടിക്കാണിച്ചു. നിധീഷിൻറെ നിരന്തരമായ ശ്രമങ്ങളെത്തുടർന്നാണ് സഖ്യത്തിന്റെ ആദ്യ യോഗം പറ്റ്‌നയിൽ വിജയകരമായി സംഘടിപ്പിക്കാൻ സാധിച്ചതെന്നും പ്രസാദ് ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും അധികാരമോഹവും പ്രാദേശിക താൽപ്പര്യങ്ങളും കാരണം ദേശീയ ജനാധിപത്യ സഖ്യത്തെ നേരിടാൻ ഈ മുന്നണിക്ക് സാധിക്കില്ലെന്ന് മനസ്സിലാക്കിയാണ് നിതീഷ് കുമാർ സഖ്യം വിട്ടതെന്നും ജെഡിയു. വ്യക്തമാക്കി.

Sonia_Nithish
ഇത്രമാത്രം ഞെട്ടലുണ്ടാക്കാന്‍ എന്തുണ്ടായി? അച്ഛന്‍ പ്രധാനമന്ത്രി പദം ആഗ്രഹിച്ചതില്‍ എന്താണ് തെറ്റ്? സോണിയക്കെതിരെ പ്രണബിന്റെ മകള്‍
Summary

The Janata Dal (United) has strongly criticized Congress leader Sonia Gandhi's portrayal of former Bihar Chief Minister Nitish Kumar in her memoir, asserting that he was the true architect of the opposition alliance.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER