

ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയ്ന്‍ പരീക്ഷ നീട്ടിവെച്ചു. മെയ് മാസം നടത്താനിരുന്ന പരീക്ഷ നീട്ടിവെച്ചതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവെച്ചത്.
മെയ് 24 മുതല്‍ 28 വരെ നടത്താനാണ് തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി സംബന്ധിച്ച് പിന്നീട് അറിയിക്കും. വെബ്‌സൈറ്റ് സ്ഥിരമായി നോക്കാന്‍ വിദ്യാഭ്യാസമന്ത്രി നിര്‍ദേശിച്ചു. കഴിഞ്ഞദിവസം നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചിരുന്നു. നാലുമാസത്തേയ്ക്കാണ് മാറ്റിവെച്ചത്.
നേരത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ ഘട്ട പരീക്ഷ നീട്ടിവെച്ചിരുന്നു. ഇതോടെ മെയ് മാസത്തെ അടുത്ത ഘട്ട പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ വീണ്ടും ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ജെഇഇ മെയ്ന്‍ പരീക്ഷ തന്നെ നീട്ടിവെച്ചത്.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. നിലവില്‍ 20 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്. ഫെബ്രുവരി, മാര്‍ച്ച് ഘട്ടങ്ങളിലായി 12 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. ഇപ്പോള്‍ മൂന്നും നാലും ഘട്ട പരീക്ഷയാണ് മാറ്റിവെച്ചത്. രണ്ടാമത്തെ അവസരം അടക്കം പരീക്ഷ എഴുതാന്‍ കഴിയാത്ത ലക്ഷകണക്കിന് വിദ്യാര്‍ത്ഥികളും അവശേഷിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates