'കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെട്ട ആദ്യ ജഡ്ജി'; ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു

ന്യാ​യാ​ധി​പ​ര്‍​ക്കെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ന് കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ല്‍ ആ​റ് മാ​സം ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചിരുന്നു
Justice C S Karnan
ജസ്റ്റിസ് സി എസ് കര്‍ണന്‍
Edited By:
Updated on: 
1 min read

ചെന്നൈ: ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ജാതി വിവേചനത്തിനും ജുഡീഷ്യറിയിലെ അഴിമതിക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ജസ്റ്റിസ് കര്‍ണന്‍. മദ്രാസ്, കൊൽക്കത്ത ഹൈക്കോടതികളിൽ ജഡ്ജിയായിരുന്നു.

കോടതി അലക്ഷ്യ കേസിൽ ഹൈക്കോടതി മുൻ ജഡ്ജിയായ സി എസ് കർണനെ സുപ്രീംകോടതി ആറുമാസം തടവിന് ശിക്ഷിച്ചിരുന്നു. രാജ്യത്ത് ആദ്യമായാണ് ഹൈക്കോടതി സിറ്റിങ് ജഡ്ജി കോടതിയലക്ഷ്യത്തിനു ശിക്ഷിക്കപ്പെട്ടത്. കൊൽക്കത്ത പ്രസിഡൻസി ജയിലിലാണ് കർണനെ അടച്ചത്.

അഴിമതിക്കാരെന്ന് വിശേഷിപ്പിച്ച് 20 ജഡ്ജിമാരുടെ പേരുകൾ പ്രഖ്യാപിക്കുകയും ഇവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി അടക്കമുള്ളവർക്ക് കത്തെഴുതുകയും ചെയ്തതോടെയാണ് ജസ്റ്റിസ് കർണനും സുപ്രീം കോടതിയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടങ്ങിയത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ് ജസ്റ്റിസ് കർണൻ സഹജഡ്ജിമാർക്കെതിരെ തിരിഞ്ഞത്.

Summary

Justice C S.Karnan has passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER