കോക്രോച്ചിന് പിന്നാലെ മറ്റൊരു പാര്‍ട്ടി കൂടി; 'ഇഷ്‌ക് കരോ പാര്‍ട്ടി' പ്രഖ്യാപിച്ച് ജസ്റ്റിസ് കട്ജു

അമേരിക്കയിലെ ന്യൂജഴ്സിയില്‍ ജോലിചെയ്യുന്ന ഇര്‍ഫാന്‍ അലിയാണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍
Markandey Katju
ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് പിന്നാലെ ഇന്ത്യയില്‍ മറ്റൊരു പാര്‍ട്ടി കൂടി. 'ഇഷ്‌ക് കരോ പാര്‍ട്ടി' പ്രഖ്യാപിച്ച് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. നവമാധ്യമങ്ങളിലൂടെയാണ് കട്ജു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്.

Markandey Katju
രാവിലെ നടക്കാനിറങ്ങിയ 18കാരിയെ തട്ടിക്കൊണ്ടുപോയി; കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിലെ ചാക്കിനുള്ളിൽ

യുദ്ധമല്ല, സ്‌നേഹമാണ് വേണ്ടതെന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയുള്ള പാര്‍ട്ടിയിലേക്ക് ആളുകളെ ക്ഷണിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എക്‌സ് അക്കൗണ്ടില്‍ പോസ്റ്റിട്ടു. പാര്‍ട്ടിയുടെ രക്ഷാധികാരി താനാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെ ന്യൂജഴ്സിയില്‍ ജോലിചെയ്യുന്ന ഇര്‍ഫാന്‍ അലിയാണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍.

പാര്‍ട്ടിയുടെ വെബ്സൈറ്റും ഇന്‍സ്റ്റഗ്രാം അക്കൗണ്ടും മറ്റും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ജസ്റ്റിസ് കട്ജു അറിയിച്ചു. ഇഷ്‌ക് കരോ പാര്‍ട്ടിയുടെ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും കട്ജു എക്‌സ് അക്കൗണ്ടില്‍ വിശദീകരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ വന്‍തോതില്‍ ദാരിദ്ര്യം, തൊഴിലില്ലായ്മ, കുട്ടികളുടെ പോഷകാഹാരക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. വിലക്കയറ്റം, ജാതി, സാമുദായിക വിദ്വേഷം മുതലായവയുമുണ്ട്. ഇന്ത്യ നേരിടുന്ന വലിയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വളരെ ഗൗരവമേറിയ ശ്രമമാണിതെന്നും ജസ്റ്റിസ് കട്ജു അഭിപ്രായപ്പെട്ടു.

Markandey Katju
സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രം; നാലെണ്ണമായി ചുരുക്കി

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ കടുത്ത വിമര്‍ശകനായ ജസ്റ്റിസ് കട്ജു, യുവജനങ്ങള്‍ ഇഷ്‌ക് പാര്‍ട്ടിയില്‍ ചേരാന്‍ അഭ്യര്‍ത്ഥിച്ചു. സിജെപി സ്ഥാപകന്‍ അഭിജിത് ദിപ്‌കെ ഒരു വിഡ്ഢിയാണെന്നതിന്റെ തെളിവ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയാണ്. അദ്ദേഹം രാജിവച്ചാല്‍ പകരം മറ്റൊരു മന്ത്രി വരും. അത് എന്ത് വ്യത്യാസമാണ് ഉണ്ടാക്കുകയെന്ന് കട്ജു ചോദിച്ചു.

Summary

Justice Markandey Katju announced 'Ishq Karo Party'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MV Govindan
Top 5 News Today
mamata banerjee
Ritabrata Banerjee
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com