'പണത്തിൻറെ ഉറവിടം വ്യക്തമാക്കാനായില്ല, വിശദീകരണം തൃപ്തികരമല്ല': ജസ്റ്റിസ് യശ്വന്ത് വർമ്മ കുറ്റക്കാരനെന്ന് ലോക്‌സഭാ അന്വേഷണ സമിതി

തീപിടിത്തത്തിന് പിന്നാലെ കണ്ടെത്തിയത് കത്തിക്കരിഞ്ഞത് ഉൾപ്പെടെയുള്ള പണം
justice yaswnath varma
ജസ്റ്റിസ് യശ്വന്ത് വര്‍മ്മ
Edited By:
Updated on
1 min read

ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത വൻ തുക കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മ കുറ്റക്കാരനാണെന്ന് ലോക്‌സഭാ അന്വേഷണ സമിതി. ഇതുസംബന്ധിച്ച അന്വേഷണ സമിതി റിപ്പോർട്ട് പാർലമെന്റിന്റെ ഇരുസഭകളിലും ബുധനാഴ്ച സമർപ്പിച്ചു.

justice yaswnath varma
എഫ്സിആർഎ ബിൽ ജെപിസിയ്ക്ക് വിട്ട് ലോക്സഭ; എതിർത്ത് പ്രതിപക്ഷം

ന്യൂഡൽഹി തുഗ്ലക് ക്രസന്റിലെ 30-ാം നമ്പർ ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽ നിന്നാണ് വൻതുക കണ്ടെത്തിയത്. 500 രൂപയുടെ നോട്ടുകെട്ടുകളുടെ ഉറവിടമോ ഉടമസ്ഥാവകാശമോ വ്യക്തമാക്കാൻ ജഡ്ജിക്ക് സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ജസ്റ്റിസ് നൽകിയ വിശദീകരണങ്ങളിൽ സുതാര്യതയോ സ്ഥാപനപരമായ ഉത്തരവാദിത്തമോ ഉണ്ടായിരുന്നില്ലെന്ന് വിലയിരുത്തിയ പാനൽ, ഇയാൾക്കെതിരെ നിയമപ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കാമെന്നും നിർദ്ദേശിച്ചു.

justice yaswnath varma
സുഷ്മിതാ ദേവിന്റെ 'ലുങ്കിവാല' പരാമര്‍ശം: അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി ജോണ്‍ ബ്രിട്ടാസ്

കഴിഞ്ഞ വർഷം മാർച്ച് 14-ന് രാത്രി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ തീപിടിത്തമുണ്ടായപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തീയണയ്ക്കാനെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരാണ് സ്റ്റോർ റൂമിൽ കത്തിനശിച്ച നിലയിലും അല്ലാതെയും വലിയ തുക കണ്ടെത്തിയത്. കേസിന് ആസ്പദമായ സ്റ്റോർ റൂമിന്റെ പൂർണ്ണ നിയന്ത്രണം ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കായിരുന്നുവെന്ന് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രൂപീകരിച്ച ഇൻ-ഹൗസ് കമ്മിറ്റിയും കണ്ടെത്തിയിരുന്നു. സംഭവത്തെ തുടർന്ന് ജസ്റ്റിസ് യശ്വന്ത് വർമ്മയെ മാതൃ കോടതിയായ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. തുടർന്ന് 2025 ജൂലൈയിൽ ഇരുനൂറിലധികം എം.പിമാർ ഒപ്പിട്ട് നൽകിയ പുറത്താക്കൽ (ഇംപീച്ച്മെന്റ്) നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ലോക്‌സഭാ സ്പീക്കർ ഓം ബിർള മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചത്.

justice yaswnath varma
'എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ തയ്യാര്‍'; 24 മണിക്കൂര്‍ ചര്‍ച്ച നടത്താമെന്ന് അമിത് ഷാ

സുപ്രീം കോടതി ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ സമിതിയിൽ അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, മുതിർന്ന അഭിഭാഷകൻ ബി.വി. ആചാര്യ എന്നിവരായിരുന്നു അംഗങ്ങൾ. മെയ് മാസത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആരോപണങ്ങൾക്ക് പിന്നാലെ ജസ്റ്റിസ് വർമ്മ രാജി സമർപ്പിച്ചുവെങ്കിലും നിയമമന്ത്രാലയം ഇത് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.

justice yaswnath varma
'ലോക്‌സഭാ സീറ്റുകള്‍ 543 ആയി സ്ഥിരപ്പെടുത്തണം, 2029ല്‍ 33% വനിത സംവരണം'; തമിഴ്നാട് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് വിജയ്
justice yaswnath varma
ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ രാജിവെച്ചു
justice yaswnath varma
ലോകബാങ്കില്‍ നിന്ന് ഏറ്റവും കൂടുതല്‍ കടമെടുത്തത് ഇന്ത്യയോ? പാകിസ്ഥാനുമായുള്ള താരതമ്യത്തിലെ വസ്തുത അറിയാം
Summary

A three-member Lok Sabha inquiry committee headed by Supreme Court Justice Aravind Kumar has found former High Court judge Justice Yashwant Varma guilty in connection with the discovery of unexplained cash at his official residence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com