സുഷ്മിതാ ദേവിന്റെ 'ലുങ്കിവാല' പരാമര്‍ശം: അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി ജോണ്‍ ബ്രിട്ടാസ്

ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ രണ്ടുമണിവരെ നിര്‍ത്തിവെച്ചു
John Brittas
John Brittas
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ബിജെപി എംപി സുഷ്മിത ദേവ് തനിക്കെതിരെ നടത്തിയ 'ലുങ്കിവാല' പരാമര്‍ശത്തിനെതിരെ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് അവകാശ ലംഘന നോട്ടീസ് നല്‍കി. തനിക്കെതിരെ നടത്തിയ ഈ പരാമര്‍ശം തികച്ചും അധിക്ഷേപകരവും ഒരു പാര്‍ലമെന്റംഗത്തിന് യോജിക്കാത്തതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധമാണ് അദ്ദേഹം ഉയര്‍ത്തിയത്. രാജ്യസഭാ അധ്യക്ഷന്‍ സിപി രാധാകൃഷ്ണനാണ് എംപി അവകാശലംഘന നോട്ടീസ് നല്‍കിയത്.

മലയാളിയെന്ന നിലയില്‍ ഓരോ നിമിഷവും അഭിമാനത്തോടെയാണ് ജീവിക്കുന്നതെന്ന് ബ്രിട്ടാസ് പറഞ്ഞു. അപമാനിച്ച അംഗം തന്നെ നിരന്തരം ശല്യപ്പെടുത്തിയെന്നും ലുങ്കിവാല എന്ന് നിരന്തരം വിളിച്ച് പരിഹസിച്ചെന്നും ബ്രിട്ടാസ് സഭയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്‍കം ടാക്‌സ് ഭേദഗതി ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ജോണ്‍ ബ്രിട്ടാസ് സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമര്‍ശം ഉണ്ടായത്. ബ്രിട്ടാസിന്റെ തൊട്ടുപിന്നിലെ സീറ്റിലിരുന്ന സുഷ്മിതാ ദേവ് അദ്ദേഹത്തെ ആവര്‍ത്തിച്ച് 'ലുങ്കിവാലാ' എന്ന് വിളിച്ച് അധിക്ഷേപിച്ചതായി പരാതിയില്‍ പറയുന്നു. ഇത് അബദ്ധത്തില്‍ പറഞ്ഞുപോയതല്ലെന്നും ദക്ഷിണേന്ത്യക്കാര്‍ക്കെതിരായ ബോധപൂര്‍വമായ സാംസ്‌കാരിക അധിക്ഷേപമാണെന്നും ബ്രിട്ടാസ് ആരോപിച്ചു.

പരാമര്‍ശത്തെത്തുടര്‍ന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാഗ്വാദവും ബഹളവുമുണ്ടായി. സഭാനടപടികള്‍ തടസ്സപ്പെട്ടതോടെ അധ്യക്ഷന്‍ ഇടപെട്ടു. സഹപ്രവര്‍ത്തകരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കരുതെന്ന് അധ്യക്ഷന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇന്ത്യയുടെ സംസ്‌കാരം വൈവിധ്യമാര്‍ന്ന പ്രാദേശിക സ്വത്വങ്ങളെയും പാരമ്പര്യങ്ങളെയും ഉള്‍ക്കൊള്ളുന്നതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ ഉച്ചയ്ക്ക് രണ്ടുമണിവരെ നിര്‍ത്തിവെച്ചു.

അതേസമയം, എല്ലാ സംസ്ഥാനങ്ങളിലെയും വസ്ത്രധാരണ രീതിയെ തങ്ങള്‍ ബഹുമാനിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ജെപി നഡ്ഡ സഭയില്‍ വ്യക്തമാക്കി. തങ്ങള്‍ ഇതിനെ 'ലുങ്കി'യെന്നല്ല 'ധോത്തി' എന്നാണ് വിളിക്കുന്നതെന്നും ഇത്തരം പ്രസ്താവനകളെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സുഷ്മിതാ ദേവിന് പറയാനുള്ള കാര്യങ്ങള്‍ കൂടി സഭാരേഖകളില്‍ ഉള്‍പ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

John Brittas
'എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ തയ്യാര്‍'; 24 മണിക്കൂര്‍ ചര്‍ച്ച നടത്താമെന്ന് അമിത് ഷാ
John Brittas
'ലോക്‌സഭാ സീറ്റുകള്‍ 543 ആയി സ്ഥിരപ്പെടുത്തണം, 2029ല്‍ 33% വനിത സംവരണം'; തമിഴ്നാട് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് വിജയ്
John Brittas
തുണിക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആന്‍ഡ്രോയ്ഡ് ഫോണും, പെന്‍ഡ്രൈവും; ജയിലില്‍ 'വിഐപി'യായി പ്രജ്വല്‍ രേവണ്ണ; കേസ്
Summary

BJP MP's 'lungi wala' remark rocks Rajya Sabha, John Brittas filed privilege notice

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

aiadmk mp m thambidurai gets agitated with john brittas in the rajyasabha
m a baby, John Brittas
Delhi Police enters AKG Bhavan to arrest SFI leader Aishe Ghosh
John Brittas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com