'ആരാണ് യഥാര്‍ഥ സ്ത്രീ വിരുദ്ധ, ഒരു കുടുംബം തകര്‍ത്തവരല്ലേ അവര്‍?'; മഹുവ മൊയ്ത്രയ്‌ക്കെതിരെ ആഞ്ഞടിച്ച് കല്യാണ്‍ ബാനര്‍ജി

'മഹുവ ഹണിമൂണ്‍ കഴിഞ്ഞ് ഇന്ത്യയിലേക്ക് വന്നതിന് ശേഷം എന്നോട് തര്‍ക്കിക്കാന്‍ വരികയാണ്. എന്നെ സ്ത്രീവിരുദ്ധന്‍ എന്ന് ആരോപിക്കുകയാണ്. അപ്പോള്‍ അവര്‍ ആരാണ്? 40 വര്‍ഷത്തെ ഒരു വിവാഹജീവിതം തകര്‍ത്ത ശേഷമാണ് മഹുവ ഒരു 65 കാരനെ വിവാഹം കഴിച്ചിരിക്കുന്നത്. അവര്‍ ഒരു സ്ത്രീയെ വേദനിപ്പിച്ചില്ലേ?'
Mahua Moitra and  Kalyan Banerjee
മഹുവ മൊയ്ത്രയുടെ വിവാഹ ചിത്രം, കല്യാണ്‍ ബാനര്‍ജി(Mahua Moitra and Kalyan Banerjee) face book
Updated on
1 min read

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ മഹുവ മൊയ്ത്രയ്ക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന തൃണമൂല്‍ നേതാവും എംപിയുമായ കല്യാണ്‍ ബാനര്‍ജി. കൊല്‍ക്കത്ത ബലാത്സംഗക്കേസില്‍ താന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മഹുവ രംഗത്തെത്തിയതിന് പിന്നാലെയാണ് കല്യാണ്‍ ബാനര്‍ജിയും രൂക്ഷമായ പ്രതികരണം നടത്തിയത്.

Mahua Moitra and  Kalyan Banerjee
90 ഡിഗ്രി വളവില്‍ റെയില്‍വെ മേല്‍പാലം; മധ്യപ്രദേശ് പിഡബ്ല്യൂഡി എന്‍ജിനീയര്‍മാര്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍, നിര്‍മാണ കമ്പനികള്‍ കരിമ്പട്ടികയില്‍

'മഹുവ ഹണിമൂണ്‍ കഴിഞ്ഞ് ഇന്ത്യയിലേക്ക് വന്നതിന് ശേഷം എന്നോട് തര്‍ക്കിക്കാന്‍ വരികയാണ്. എന്നെ സ്ത്രീവിരുദ്ധന്‍ എന്ന് ആരോപിക്കുകയാണ്. അപ്പോള്‍ അവര്‍ ആരാണ്? 40 വര്‍ഷത്തെ ഒരു വിവാഹജീവിതം തകര്‍ത്ത ശേഷമാണ് മഹുവ ഒരു 65 കാരനെ വിവാഹം കഴിച്ചിരിക്കുന്നത്. അവര്‍ ഒരു സ്ത്രീയെ വേദനിപ്പിച്ചില്ലേ?' എന്നാണ് കല്യാണ്‍ ബാനര്‍ജി ചോദിച്ചത്. പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു എംപി എത്തിക്‌സിനെപ്പറ്റി തന്നെ പഠിപ്പിക്കാന്‍ വരികയാണെന്നും അവരാണ് യഥാര്‍ത്ഥ സ്ത്രീവിരുദ്ധയെന്നും കല്യാണ്‍ ബാനര്‍ജി വിമര്‍ശിച്ചു.

Mahua Moitra and  Kalyan Banerjee
ദുര്‍മന്ത്രവാദവും ഒളിഞ്ഞു നോട്ടവും, സന്ദര്‍ശകരെ ലൈംഗികത്തൊഴിലാളികളുമായി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കും; ആള്‍ദൈവം അറസ്റ്റില്‍

കൊല്‍ക്കത്ത ബലാത്സംഗക്കേസിന്റെ പശ്ചാത്തലത്തില്‍ കല്യാണ്‍ ബാനര്‍ജി നടത്തിയ ഒരു പ്രതികരണമാണ് വലിയ വിവാദമായത്. ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാത്സംഗം ചെയ്താല്‍ എന്ത് ചെയ്യാന്‍ കഴിയും എന്നായിരുന്നു കല്യാണ്‍ ബാനര്‍ജിയുടെ പരാമര്‍ശം. ഇതിനെതിരെ മഹുവ പരോക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. 'ഇന്ത്യയിലെ സ്ത്രീവിരുദ്ധതയ്ക്ക് രാഷ്ട്രീയപാര്‍ട്ടി ഭേദമില്ല. എന്നാല്‍ തൃണമൂല്‍ വ്യത്യസ്തരാകുന്നത്, ആര് ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയാലും ഞങ്ങള്‍ അതിനെ തള്ളിപ്പറയും എന്നതാണ്' എന്നായിരുന്നു മഹുവയുടെ പോസ്റ്റ്.

തൃണമൂല്‍ എംഎല്‍എ മദന്‍ മിത്രയും ഇത്തരത്തില്‍ ഒരു വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഇരുവരുടെയും പരാമര്‍ശങ്ങളെ ഔദ്യോഗികമായി തള്ളിപ്പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. പരാമര്‍ശങ്ങള്‍ നടത്തിയത് സ്വന്തം നിലയിലാണെന്നും പാര്‍ട്ടിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും, അപലപിക്കുകയാണെന്നുമായിരുന്നു പാര്‍ട്ടി പറഞ്ഞത്. ഒരുതരത്തിലും ഇത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും 'എക്‌സ്' പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും ഏറ്റവും ശക്തമായ ശിക്ഷ തന്നെ പ്രതികള്‍ക്ക് കേസുകളില്‍ ലഭിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വീറ്റില്‍ വ്യക്തമാക്കി.

Summary

Senior Trinamool leader and M P Kalyan Banerjee lashed out at Trinamool Congress MP Mahua Moitra.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com