ദുര്‍മന്ത്രവാദവും ഒളിഞ്ഞു നോട്ടവും, സന്ദര്‍ശകരെ ലൈംഗികത്തൊഴിലാളികളുമായി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കും; ആള്‍ദൈവം അറസ്റ്റില്‍

പ്രസാദ് ഭീംറാവു തംദാര്‍(29)എന്ന ആള്‍ദൈവമാണ് അറസ്റ്റിലായത്
(self-proclaimed godman
പ്രസാദ് ഭീംറാവു തംദാര്‍(self-proclaimed godman)
Updated on: 
1 min read

പൂനെ: ദുര്‍മന്ത്രവാദം നടത്തുകയും ഒളിഞ്ഞുനോക്കുകയും ചെയ്ത കേസില്‍ മഹാരാഷ്ട്രയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. പിംപ്രി ചിഞ്ച്‌വാഡ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രസാദ് ഭീംറാവു തംദാര്‍(29)എന്ന ആള്‍ദൈവമാണ് അറസ്റ്റിലായത്.

(self-proclaimed godman
'ക്ഷമിക്കണം, സാമ്പത്തിക സ്ഥിതി മോശമാണ്'; നവജാത ശിശുവിനെ കൊട്ടയില്‍ ഉപേക്ഷിച്ച നിലയില്‍

ജ്യോതിഷത്തിലൂടെയും മന്ത്രവാദത്തിലൂടെയും ആളുകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ഇയാളുടെ അടുത്തെത്തുന്ന സന്ദര്‍ശകരോട് അവരുടെ മൊബൈല്‍ ഫോണില്‍ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. ഇതോടെ ആളുകളുടെ ഫോണിന്റെ ആക്‌സസ് ഇയാളുടെ പക്കലാകും. തുടര്‍ന്ന് ലൈംഗികത്തൊഴിലാളികളായ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തങ്ങളുടെ സന്ദര്‍ശകരോട് ഇയാള്‍ ആവശ്യപ്പെടുകയും ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് കാണുകയുമാണ് ഇയാള്‍ ചെയ്തിരുന്നത്.

(self-proclaimed godman
കൊല്‍ക്കത്ത ലോ കോളജ് ബലാത്സംഗക്കേസ്; പ്രതികളുടെ ഫോണില്‍ അതിക്രമ ദൃശ്യങ്ങള്‍, അന്വേഷണത്തിന് പ്രത്യേക സംഘം

ഇയാള്‍ക്കെതിരെ നാല് പരാതികളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത, മഹാരാഷ്ട്ര മനുഷ്യ ബലി തടയല്‍, ബ്ലാക് മാജിക് ആക്ട്-2013 എന്നിവയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് തംദാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Summary

Self-Styled Godman Arrested Over 'Black Magic', 'Voyeurism' In Maharashtra

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Young man has been arrested for sharing private images of his wife online
Fake Godman Arrested
Abu Dhabi
Savarkar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com