

മുംബൈ: നവി മുംബൈയില്‍ മൂന്ന് ദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ കൊട്ടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊട്ടയ്ക്കുള്ളില്‍ ക്ഷമാപണം നടത്തിക്കൊണ്ട് മാതാപിതാക്കള്‍ എഴുതിയ ഒരു കത്തും കണ്ടെത്തി. സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ വളര്‍ത്താന്‍ കഴിയില്ലെന്നാണ് കത്തിലുള്ളത്.
ശനിയാഴ്ച പ്രദേശവാസിയാണ് കുഞ്ഞിനെ കൊട്ടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി കുട്ടിയെ ഏറ്റെടുത്തു. സാമ്പത്തിക സ്ഥിതി മോശമാണെന്നും കുട്ടിയെ വളര്‍ത്താന്‍ കഴിയില്ലെന്നും വ്യക്തമാക്കി ഇംഗ്ലീഷിലാണ് കത്തെഴുതിയിരിക്കുന്നത്.
കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയെ ഉപേക്ഷിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Newborn Girl Found Dumped In Basket - A three-day-old girl has been found abandoned in a basket in Navi Mumbai, with her parents leaving a note in it, apologising and expressing their inability to raise her due to their poor financial condition, police said on Sunday.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
