സിപിഎം ഇങ്ങനെ ആയതില്‍ വിഷമം; ഡിഎംകെയില്‍ നിന്നും 25കോടി വാങ്ങിയെന്ന് കമല്‍ഹാസന്‍ 

രവധി തവണ ഇടത് പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിച്ചെങ്കിലും തന്റെ രാഷ്ട്രീയ പ്രവേശനത്തെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിലകുറച്ചുകണ്ടെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍
കമല്‍ഹാസന്‍/ഫയല്‍ ചിത്രം
കമല്‍ഹാസന്‍/ഫയല്‍ ചിത്രം
Updated on: 
1 min read


കോയമ്പത്തൂര്‍: നിരവധി തവണ ഇടത് പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിച്ചെങ്കിലും തന്റെ രാഷ്ട്രീയ പ്രവേശനത്തെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിലകുറച്ചുകണ്ടെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍. 

ഡിഎംകെയില്‍ നിന്നും 25 കോടി വാങ്ങിയാണ് സിപിഎം മുന്നണിയില്‍ ചേര്‍ന്നതെന്നും റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കള്‍ ഇങ്ങനെ ആയതില്‍ വിഷമമുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു. സ്റ്റാലിന്‍ വിശ്വസിക്കാന്‍ കഴിയാത്തയാളാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, കേരള സര്‍ക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്ത്തി കമല്‍ ഹാസന്‍ രംഗത്ത് വന്നിരുന്നു. കേരളത്തിലെത്തിയ കമല്‍, പിണറായിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. 

കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിലാണ് കമല്‍ ഹാസന്‍ ജനവിധി തേടുന്നത്. മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റ് വനതി ശ്രീനിവാസനും കോണ്‍ഗ്രസിന്റെ മയൂരി ജയകുമാറുമാണ് കമല്‍ ഹാസന്റെ എതിരാളികള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER