ഭാര്യയ്ക്ക് 'വിവാഹേതരബന്ധം'; യുവാവ് കുട്ടികള്‍ക്കൊപ്പം 40 അടി ഉയരമുള്ള ടവറിന്റെ മുകളില്‍, ആത്മഹത്യാഭീഷണി 

ഉത്തര്‍പ്രദേശില്‍ ഭാര്യയ്ക്ക് വിവാഹേതര ബന്ധം സംശയിച്ച് മക്കള്‍ക്കൊപ്പം ടവറിന് മുകളില്‍ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭാര്യയ്ക്ക് വിവാഹേതര ബന്ധം സംശയിച്ച് മക്കള്‍ക്കൊപ്പം ടവറിന് മുകളില്‍ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. അരമണിക്കൂറോളം പൊലീസ് നടത്തിയ അനുനയശ്രമത്തിന് ഒടുവിലാണ് മക്കള്‍ക്കൊപ്പം യുവാവിനെ താഴെ ഇറക്കിയത്.

കാന്‍പൂര്‍ ദേഹത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. മക്കള്‍ക്കൊപ്പം യുവാവ് 40 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ കയറുകയായിരുന്നു. കുട്ടികളെ താഴേക്ക് എറിഞ്ഞശേഷം ആത്മഹത്യ ചെയ്യുമെന്ന് യുവാവ് ഭീഷണി മുഴക്കി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.

തുടര്‍ന്ന് അരമണിക്കൂര്‍ നേരം പൊലീസ് നടത്തിയ അനുനയശ്രമത്തിന് ഒടുവിലാണ് യുവാവിനെ താഴെ ഇറക്കിയത്. തന്റെ ഭാര്യയ്ക്ക് അയല്‍വാസിയുമായി ബന്ധമുണ്ടെന്ന് യുവാവ് പൊലീസില്‍ പരാതിപ്പെട്ടു. നിരവധി തവണ ഇക്കാര്യം പറഞ്ഞു അയല്‍വാസിയെ താന്‍ താക്കീത് ചെയ്തു വിട്ടിരുന്നു. എന്നാല്‍ താന്‍ ഇല്ലാത്ത സമയത്ത് അയല്‍വാസി തന്റെ വീട്ടില്‍ വരുന്നത് തുടര്‍ന്നതായി യുവാവിന്റെ പരാതിയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

rahul gandhi
cow shelter
Glacial Lake Outburst In Bhutan
Linga prasad, Sandeep Rathore
X

FOLLOW US

ON GOOGLE DISCOVER