'പിതാവ് രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍, പിന്‍ഗാമി ഡി കെ ശിവകുമാറല്ല'; ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് യതീന്ദ്ര സിദ്ധരാമയ്യ

നേതൃമാറ്റം സംബന്ധിച്ച നിര്‍ദേശം ഉണ്ടായാല്‍ ജാര്‍ക്കിഹോളിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവതരിപ്പിക്കാന്‍ സിദ്ധരാമയ്യ ക്യാംപ് ശ്രമിച്ചേക്കും എന്ന സൂചനയാണ് യതീന്ദ്രയുടെ വാക്കുകള്‍ എന്നാണ് വിലയിരുത്തല്‍.
Siddaramaiah
സിദ്ധരാമയ്യ (siddaramaiah)പിടിഐ
Updated on
1 min read

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നു എന്ന അഭ്യൂഹം ശക്തം. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യയുടെ പ്രതികരണമാണ് പുതിയ ചര്‍ച്ചകള്‍ക്ക് ബലം പകരുന്നത്. തന്റെ പിതാവ് രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണെന്ന നിലയില്‍ ആയിരുന്നു യതീന്ദ്രയുടെ വാക്കുകള്‍. മന്ത്രിയും സംസ്ഥാനത്തെ പ്രമുഖ നേതാവുമായ സതീഷ് ജാര്‍ക്കിഹോളിയെ പരാമര്‍ശിച്ചായിരുന്നു യതീന്ദ്രയുടെ പ്രതികരണം. എന്നാല്‍, പ്രതികരണത്തെ കുറിച്ച് വിശദീകരണം ആരാഞ്ഞ മാധ്യമങ്ങളോട് നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ യതീന്ദ്ര തള്ളുകയും ചെയ്തു.

Siddaramaiah
അതൃപ്തി പരിഹരിക്കാന്‍ കോണ്‍ഗ്രസ്; ചാണ്ടി ഉമ്മന്‍ ഐഐസിസി ടാലന്റ് ഹണ്ട് കോര്‍ഡിനേറ്റര്‍, ഷമ മുഹമ്മദിന് ഗോവയുടെ ചുമതല

ജാര്‍ക്കിഹോളി പങ്കെടുത്ത പങ്കെടുത്ത ബെലഗാവിയിലെ ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് യതീന്ദ്ര സുപ്രധാനമായ സൂചനകള്‍ നല്‍കിയത്. കര്‍ണാടകയില്‍ നേതൃമാറ്റം സംബന്ധിച്ചുള്ള തര്‍ക്കങ്ങളും ചര്‍ച്ചകളും പുരോഗമിക്കുന്നതിനിടെ യതീന്ദ്ര നടത്തിയ പ്രസ്താവന ഏറെ പ്രാധാന്യത്തോടെയാണ് കര്‍ണാടക രാഷ്ട്രീയ വൃത്തങ്ങള്‍ കേട്ടത്. സിദ്ധരാമയ്യയ്ക്ക് ശേഷം മുഖ്യമന്ത്രിയാകുമെന്ന് കരുതിയിരുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് തലവേദന സൃഷ്ടിക്കുന്നത് കൂടിയാണ് യതീന്ദ്രയുടെ പ്രസ്താവന. തന്റെ പിതാവ് രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ സതീഷ് ജാര്‍ക്കിഹോളിയെപ്പോലുള്ള ഒരു നേതാവായിരിക്കും ഏറ്റവും അനുയോജ്യനെന്നുമായിരുന്നു യതീന്ദ്രയുടെ വാക്കുകള്‍.

Siddaramaiah
'ഇന്ത്യയും യുഎസും ലോകത്തെ പ്രകാശപൂരിതമാക്കട്ടെ..'; മോദിയെ ഫോണില്‍ വിളിച്ച് ട്രംപ്

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് നേതൃമാറ്റം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് താനും സിദ്ധരാമയ്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ആവര്‍ത്തിക്കുകയാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു. യതീന്ദ്ര ഉദ്യേശിച്ചതെന്താണെന്ന് അദ്ദേഹം പറയട്ടെ എന്നും ആന്ധ്രാപ്രദേശിലെ ഡി കെ ശിവകുമാര്‍ റായ്ച്ചൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്നാല്‍, നേതൃമാറ്റം സംബന്ധിച്ച നിര്‍ദേശം ഉണ്ടായാല്‍ എസ്ടി സമുദായത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ ജാര്‍ക്കിഹോളിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവതരിപ്പിക്കാന്‍ സിദ്ധരാമയ്യ ക്യാംപ് ശ്രമിച്ചേക്കും എന്ന സൂചനയാണ് യതീന്ദ്രയുടെ വാക്കുകള്‍ എന്നാണ് വിലയിരുത്തല്‍. എന്നാല്‍, നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ച ഇപ്പോള്‍ പരിഗണനയിലില്ലെന്നാണ് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാലയും നല്‍കുന്ന സൂചന.

Summary

Karnataka Chief Minister Siddaramaiah's son Yathindra Siddaramaiah's statement spark speculation on leadership change.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com