'ഇന്ത്യയും യുഎസും ലോകത്തെ പ്രകാശപൂരിതമാക്കട്ടെ..'; മോദിയെ ഫോണില്‍ വിളിച്ച് ട്രംപ്

തീവ്രവാദത്തിനെതിരെ ഇരുരാജ്യങ്ങളും ഐക്യത്തോടെ നിലകൊള്ളട്ടെയെന്നും ട്രംപ് എക്സ് പോസ്റ്റില്‍ പറഞ്ഞു
US President Trump dials Modi, extends Diwali greetings .
നരേന്ദ്ര മോദി-ഡോണള്‍ഡ് ട്രംപ്
Updated on
1 min read

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് ദീപാവലി ആശംസകള്‍ അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും യുഎസും ലോകത്തെ പ്രകാശപൂരിതമാക്കട്ടെയെന്നും തീവ്രവാദത്തിനെതിരെ ഇരുരാജ്യങ്ങളും ഐക്യത്തോടെ നിലകൊള്ളട്ടെയെന്നും ട്രംപ് പറഞ്ഞു.

'പ്രസിഡന്റ് ട്രംപ്, നിങ്ങളുടെ ദീപാവലി ആശംസകള്‍ക്ക് നന്ദി. ഈ ദീപങ്ങളുടെ ഉത്സവത്തില്‍, നമ്മുടെ രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങള്‍ ലോകത്തിന്റെ പ്രതീക്ഷയുടെ പ്രകാശമാകട്ടെയെന്നും എല്ലാത്തരം ഭീകരതയ്ക്കെതിരെയും ഐക്യത്തോടെ നിലനിര്‍ത്തുകയും ചെയ്യട്ടെ' ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു.

US President Trump dials Modi, extends Diwali greetings .
കൂട്ടുകാരികളുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തി, ബ്ലാക്ക് മെയ്ലിങ്; അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചു, യുവതി അറസ്റ്റിൽ

അധിക നികുതി, ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ അവകാശവാദം, റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയവയുടെ പേരിലെല്ലാം ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കേയാണ് മോദിയുടെ പോസ്റ്റ്. നേരത്തേ, വൈറ്റ് ഹൗസില്‍ ചൊവ്വാഴ്ച സംഘടിപ്പിച്ച ആഘോഷങ്ങളുടെ ഭാഗമായി ഓവല്‍ ഓഫീസില്‍ വിളക്ക് കൊളുത്തി ട്രംപ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നിരുന്നു.

ദീപാവലിക്ക് ദീപങ്ങള്‍ തെളിയിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. തിന്മയ്ക്കും അന്ധകാരത്തിനും മേലുള്ള പ്രകാശത്തിന്റെയും വിജയത്തിന്റെയും ഓര്‍മപ്പെടുത്തലാണ് ഈ ഉത്സവമെന്ന് വിശേഷിപ്പിച്ച ട്രംപ്, ദീപാവലി ആഘോഷിക്കുന്ന എല്ലാ അമേരിക്കക്കാര്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു. ചടങ്ങില്‍ യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് ക്വാത്രയും ഇന്ത്യന്‍ വംശജരായ വ്യവസായികളും പങ്കെടുത്തിരുന്നു.

US President Trump dials Modi, extends Diwali greetings .
'ശാരീരിക ബന്ധം എന്നു പറഞ്ഞാല്‍ ലൈംഗിക ബന്ധമാണോ?', മൊഴിയില്‍ വ്യക്തതയില്ല; ബലാത്സംഗ കേസ് നിലനില്‍ക്കില്ലെന്ന് കോടതി
Summary

US President Trump dials Modi, extends Diwali greetings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com