കൂട്ടുകാരികളുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തി, ബ്ലാക്ക് മെയ്ലിങ്; അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചു, യുവതി അറസ്റ്റിൽ

നഗരത്തിലെ ആശുപത്രി ജീവനക്കാരിയാണ് യുവതി
Nireeksha
Nireeksha
Updated on
1 min read

മംഗളൂരു: ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന പെൺകുട്ടികളുടെ സ്വകാര്യ വീഡിയോ പകർത്തി അശ്ലീല സൈറ്റുകൾ വഴി പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ. ചിക്കമംഗളൂരു സ്വദേശി നിരീക്ഷ (26 ) ആണ് അറസ്റ്റിലായത്. നഗരത്തിലെ ആശുപത്രി ജീവനക്കാരിയാണ് യുവതി.

Nireeksha
'അച്ഛനും എന്‍റെ ഭാര്യയും തമ്മിലുള്ള അവിഹിത ബന്ധം ഞാന്‍ കണ്ടു, എനിക്ക് താങ്ങാനായില്ല'; മകന്റെ മരണത്തില്‍ മുന്‍മന്ത്രിക്കും ഡിജിപിക്കുമെതിരെ കേസ്; വിഡിയോ പുറത്ത്

പകർത്തിയ ന​ഗ്നദൃശ്യങ്ങൾ കാണിച്ച് നിരീക്ഷ, പുറത്തു വിടാതിരിക്കാൻ യുവതികളോട് പണം ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതോടെ വീഡിയോ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് യുവതികൾ പൊലീസിൽ പരാതി നൽകിയത്.

Nireeksha
'ശാരീരിക ബന്ധം എന്നു പറഞ്ഞാല്‍ ലൈംഗിക ബന്ധമാണോ?', മൊഴിയില്‍ വ്യക്തതയില്ല; ബലാത്സംഗ കേസ് നിലനില്‍ക്കില്ലെന്ന് കോടതി

അറസ്റ്റിലായ നിരീക്ഷയുടെ ഫോൺ കദ്രി പൊലീസ് വിദ​ഗ്ധ പരിശോധനയ്ക്ക് അയച്ചു. അതേസമയം, മംഗളൂരുവിലെ എക്‌സ്റേ ടെക്‌നീഷ്യനായ ഉഡുപ്പി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിലും നിരീക്ഷക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയം. യുവാവിനൊപ്പമുള്ള വീഡിയോ കാണിച്ച് പണം തട്ടാൻ നിരീക്ഷ ശ്രമിച്ചതായി ആത്മഹത്യാക്കുറിപ്പിലുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.

Summary

A woman has been arrested for recording private videos of girls living with her in a hostel and distributing them on pornographic sites.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com