ബംഗളൂരു: ബീഫ് കടത്തിയ സംഭവത്തിൽ കർണാടകയിൽ ഏഴ് പേർ അറസ്റ്റിൽ. ബീഫ് കടത്തിയവരുടെ കാർ കത്തിച്ച സംഭവത്തിൽ ശ്രീരാമ സേനയുടെ 14 പേരും പിടിയിലായി. ബീഫ് കടത്താൻ ഉപയോഗിച്ച അഞ്ച് വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. ബീഫ് കടത്തിനു സഹായിച്ചവരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നു പൊലീസ് പറഞ്ഞു.
ഇന്ന് പുലർച്ചെയാണ് സംഭവം. ആന്ധ്രയിലെ ഹിന്ദുപുരിൽ നിന്നു ബംഗളൂരുവിലേക്ക് ബീഫ് കയറ്റി വരികയായിരുന്ന അഞ്ച് മിനി ട്രക്കുകളും കാറും ദൊഡ്ഡബല്ലാപുരയിൽ വച്ച് ശ്രീരാമ സേനാ പ്രവർത്തകർ തടയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നുവരെ ആക്രമിച്ചാണ് സംഘം കാർ കത്തിച്ചത്.
കർണാടകയിൽ പശു, കാള, എരുമ, പോത്ത് എന്നിവയെ കശാപ്പു ചെയ്യുന്നതിനു വിലക്കുണ്ട്. ബിജെപി സർക്കാർ 2020ലാണ് നിരോധനം ഏർപ്പെടുത്തിയത്.
ബീഫ് കടത്തിയതിനും കാർ കത്തിച്ചതിനും കേസ് രേഖപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. രണ്ട് സംഭവങ്ങളിലുമായി 21 പേർ അറസ്റ്റിലായെന്നും പൊലീസ് വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
