ബ്രിജ് ഭൂഷണ്‍ അവസരം കിട്ടുമ്പോഴെല്ലാം ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; പൊലീസ് കോടതിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th September 2023 04:40 PM |
Last Updated: 27th September 2023 11:37 AM | A+A A- |

ബ്രിജ് ഭൂഷൻ/ ട്വിറ്റര്‍
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് അവസരം കിട്ടുമ്പോഴെല്ലാം വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി ഡല്‍ഹി പോലീസ്. ഡല്‍ഹി റോസ് അവന്യു കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗികാരോപണം ശരിവയ്ക്കുന്ന നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. താന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ബ്രിജ് ഭൂഷണ്‍ ബോധവാനായിരുന്നു. താജിക്കിസ്ഥാനില്‍ വച്ച് നടന്ന ഒരു പരിപാടിക്കിടെ പരാതിക്കാരില്‍ ഒരാളായ വനിതാ താരത്തെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലമായി കെട്ടിപ്പിടിച്ചു. ഗുസ്തിതാരം ഇതിനെതിരെ പരാതിപ്പെട്ടപ്പോള്‍, ഒരു പിതാവിനെപ്പോലെയാണ് താന്‍ ഇത് ചെയ്തതെന്നാണ് ബ്രിജ് ഭൂഷണ്‍ മറുപടിനല്‍കിയത്.
താജിക്കിസ്ഥാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനിടെ മറ്റൊരു വനിതാ ഗുസ്തി താരത്തിന്റെ ശരീരത്തില്‍ ബ്രിജ് ഭൂഷണ്‍ അനുചിതമായി സ്പര്‍ശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹിയിലെ ഡബ്ല്യുഎഫ്‌ഐ ഓഫീസില്‍ വച്ച് ഉണ്ടായ മറ്റൊരു ലൈംഗികാരോപണത്തിലും മതിയായ തെളിവുകളുണ്ടെന്ന് പറഞ്ഞ പൊലീസ്, എല്ലാ കേസുകളം ഡല്‍ഹിയിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കി.
ഈ വാര്‍ത്ത കൂടി വായിക്കൂ സ്ഥലം വിൽപനയെ ചൊല്ലി തർക്കം, ഭാര്യയെ കൂട്ടബലാത്സംഗം ചെയ്‌തു; ദമ്പതികൾ വിഷം കഴിച്ചു മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ