സ്ഥലം വിൽപനയെ ചൊല്ലി തർക്കം, ഭാര്യയെ കൂട്ടബലാത്സം​ഗം ചെയ്‌തു; ദമ്പതികൾ വിഷം കഴിച്ചു മരിച്ചു  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2023 02:57 PM  |  

Last Updated: 24th September 2023 02:57 PM  |   A+A-   |  

CRIME

പ്രതീകാത്മക ചിത്രം

 

ലക്‌നൗ: ഭാര്യ കൂട്ടബലാത്സംഗത്തിന് ഇരയായതിന് പിന്നാലെ ദമ്പതികള്‍ വിഷം കഴിച്ചു മരിച്ചു. യുപിയിലെ ബസ്തിയിലാണ് സംഭവം. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആദര്‍ശ്(25), ത്രിലോകി (45) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളും ദമ്പതികളും തമ്മില്‍ സ്ഥലം വില്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നില നിന്നിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ വീടു കയറി ആക്രമിച്ചതെന്നാണ് പൊലീസ് അറിയിച്ചത്‌. സെപ്റ്റംബര്‍ 21 രാത്രി പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചു കയറുകളും ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.

വിഷം കഴിക്കുന്നതിന് മുന്‍പ് ദമ്പതികള്‍ വിഡിയോ ചെയ്തിരുന്നു. അതില്‍ പ്രതികളെ കുറിച്ച് അറിയിച്ചിരുന്നു. വിഷം കഴിച്ച വിവരം ദമ്പതികള്‍ കുട്ടികളോടും പറഞ്ഞിരുന്നു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ജാതി സെൻസസിൽ നിന്ന് ശ്രദ്ധ തിരിക്കാൻ എംപിമാരെ ഉപയോ​ഗിച്ച് വിവാദം സൃഷ്ടിക്കാൻ ബിജെപി ശ്രമം: രാഹുൽ ഗാന്ധി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ