

ബംഗളൂരു: കുഞ്ഞിനെ കാണാന്‍ ഭാര്യ അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവാവിന് വീടിന് തീയിട്ടു. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ദൊഡ്ഡബീക്കനഹള്ളി ഗ്രാമത്തിലാണ് സംഭവം.
തീപിടിത്തത്തില്‍ ഗുുരുതരമായി പൊള്ളലേറ്റ ഭാര്യ ഗീത, മക്കളായ ഏഴുവയസ്സുകാരന്‍ ചിരന്തന്‍, അഞ്ചുവയസ്സുകാരന്‍ നന്ദന്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇരുവരും ഗൊരുരു പൊലീസ് സ്റ്റേഷില്‍ പരാതി നല്‍കിയിരുന്നതായും പൊലിസ് പറയുന്നു.ദമ്പതികള്‍ നാലുമാസമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. രണ്ടുകുട്ടികളും ഗീതയ്‌ക്കൊപ്പമാണ് കഴിയുന്നത്. ഭര്‍ത്താവ് രംഗസ്വാമി മക്കളെ സന്ദര്‍ശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍, വെള്ളിയാഴ്ച, മക്കളെ കാണാന്‍ അനുവദിക്കാന്‍ ഗീത വിസമ്മതിക്കുകയായിരുന്നു.
ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഗീത തന്റെ മക്കളെ കാണാന്‍ അനുവദിച്ചില്ല. ഇതില്‍ പ്രകോപിതനായ രംഗസ്വാമി അര്‍ദ്ധരാത്രി വീടിന് തീയിടുകയായിരുന്നു. അയല്‍വാസികളാണ് വീട്ടിനുള്ളില്‍ നിന്ന് ഗീതയെയും മക്കളെയും രക്ഷപ്പെടുത്തിയത്. രംഗസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates