സ്വകാര്യ ഭാ​ഗത്ത് ചതവ്, ശരീരം മുഴുവൻ നീല നിറം; മോഡലിനെ കാമുകൻ കൊന്നു?

ഖാസിം എന്ന വ്യക്തിയുമായി ഖുശ്ബു ലിവ് ഇൻ ബന്ധത്തിലായിരുന്നു
Bhopal model found dead
Khushbu Ahirwar x
Updated on
1 min read

ഭോപ്പാൽ: മ​ധ്യപ്രദേശിൽ സ്വകാര്യ ആശുപത്രിയിൽ കാമുകൻ ഉപേക്ഷിച്ചു പോയ 27കാരിയായ മോഡൽ മരിച്ചു. സെ​ഹോർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മോഡൽ ഖുശ്ബു അഹിർവാർ ആണ് മരിച്ചത്. മകളെ കൊലപ്പെടുത്തിയതാണെന്നു ആരോപിച്ച് ഖുശ്ബുവിന്റെ അമ്മ ലക്ഷ്മി അ​ഹിർവാർ ആശുപത്രിയ്ക്ക് പുറത്ത് പൊട്ടിക്കരഞ്ഞു.

മകളുടെ സ്വകാര്യ ഭാ​ഗത്ത് ചതവുണ്ട്. ശരീരത്തിൽ എല്ലായിടത്തും നീല നിറത്തിലുള്ള പാടുകളുണ്ട്. മുഖം വീർത്ത നിലയിലായിരുന്നു. മകൾക്ക് ക്രൂര മർദ്ദനമേറ്റതായും കഴുത്തു ഞെരിച്ചാണ് കൊന്നതെന്നും അമ്മ കരഞ്ഞു കൊണ്ടു പറഞ്ഞു. തങ്ങൾക്ക് നീതി വേണമെന്നും കൊന്നയാൾ ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഖാസിം എന്ന വ്യക്തിയുമായി ഖുശ്ബു ലിവ് ഇൻ ബന്ധത്തിലായിരുന്നു. സംഭവത്തിനു മൂന്ന് ദിവസം മുൻപ് ഖാസിം ഖുശ്ബുവിന്റെ അമ്മയെ വിളിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതര മതസ്ഥാനാണ് താനെന്നും മകൾ കൂടെയുണ്ടെന്നും വിഷമിക്കേണ്ടതില്ലെന്നും അവളെ താൻ ഉജ്ജയിനിയിലേക്ക് കൊണ്ടു പോകുകയുമാണെന്നും ഈ സംഭാഷണത്തിൽ ഇയാൾ പറഞ്ഞതായും ഖുശ്ബുവിന്റെ കുടുംബം പറയുന്നു. കുടുംബവും ഖുശ്ബുവും തമ്മിൽ അവസാനമായി നടന്ന സംഭാഷണവും ഇതായിരുന്നു.

Bhopal model found dead
നടന്‍ ധര്‍മ്മേന്ദ്ര വെന്റിലേറ്ററില്‍; സ്വകാര്യത മാനിക്കണമെന്ന് ഹേമമാലിനി; ആശുപത്രിയിലെത്തി കണ്ട് സണ്ണി ഡിയോളും മകനും

ആയിരക്കണക്കിനു ഫോളോവേഴ്സ് സമൂഹ മാധ്യമങ്ങളിലുള്ള വളർന്നു വരുന്ന മോഡലാണ് ഖുശ്ബു. ​ഗ്ലാമറസ് വേഷങ്ങളിലൂടെ തിളങ്ങിയ അവർ പല ബ്രാൻഡുകളുടേയും മോഡലാണ്.

ഖുശ്ബുവിന്റെ പരിക്കുകളുടെ സ്വാഭവം ആക്രമണത്തിന്റേയും ലൈം​ഗികാതിക്രമത്തിന്റേയും സാധ്യതകൾ സംശയിക്കുന്നതാണെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്ന ശേഷം ഇക്കാര്യത്തിൽ സമ​ഗ്രമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

Bhopal model found dead
'സ്‌ഫോടനം ഐ20 കാറില്‍; പഴുതടച്ച് പരിശോധിക്കും'; പരിക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ട് അമിത് ഷാ
Summary

Khushbu Ahirwar: Known online by her Instagram handle @DiamondGirl, Khushboo was a rising model in Bhopal’s fashion circuit. She was also doing part-time jobs while pursuing her dream of becoming a top model.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com